മഴ കുറഞ്ഞപ്പോള്‍ മാലിന്യം നിറഞ്ഞ് തടയണകള്‍
text_fieldsചെറുപുഴ: മാസാമാസം ഹരിത കര്‍മസേനാംഗങ്ങള്‍ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിട്ടും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലത്തിന് അവസാനമില്ലെന്നു തെളിയിക്കുന്ന കാഴ്ചകളാണ് മഴ പെയ്തൊഴിയുമ്പോള്‍ ജലസ്രോതസ്സുകളില്‍. വേനല്‍ക്കാലത്ത് വെള്ളം കെട്ടിനിര്‍ത്താന്‍ നിര്‍മിച്ച തടയണകളിലെല്ലാം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്നടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ തടയണകളോടു ചേര്‍ന്നും തോടുകളിലേക്കും പുഴയോരത്തും ചാഞ്ഞുനില്ക്കുന്ന മരക്കമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയ ശേഖരം കാണാന്‍ കഴിയും.
പറമ്പുകളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഉപയോഗിച്ച ചെരുപ്പുകളുമെല്ലാം കുത്തിയൊഴുകിയെത്തുന്ന മഴവെള്ളത്തോടൊപ്പം തടയണകളില്‍ വന്നടിയുകയാണ്. മരത്തടികളും ഒഴുകിവന്ന് മിക്ക തടയണകളിലും കുടുങ്ങിക്കിടക്കുന്നുണ്ട്. നാട്ടുകാര്‍ ഇവ മുറിച്ചുനീക്കിയാണ് വെള്ളം കരകവിയാതെ നോക്കുന്നത്. മലയോരത്തെ തോടുകളിലെ വെള്ളമെല്ലാം ഒഴുകിയെത്തുന്നത് കാര്യങ്കോട് പുഴയിലേക്കാണ്. കുടിവെള്ള വിതരണത്തിന് ജലവിഭവ വകുപ്പ് സംഭരിക്കുന്ന പുഴവെള്ളത്തിലാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്നടിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.