Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനഹിതം നേരിട്ടറിയാൻ...

ജനഹിതം നേരിട്ടറിയാൻ മുഖ്യമന്ത്രി ഇന്നുമുതൽ കുടുംബയോഗങ്ങളിൽ

text_fields
bookmark_border
pinarayi vijayan
cancel

ക​ണ്ണൂ​ർ: സ​ർ​ക്കാ​റി​​ന്റെ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നും ജ​ന​മ​ന​സ്സ​റി​യാ​നും ല​ക്ഷ്യ​മി​ട്ട് ഇ​ട​തു​മു​ന്ന​ണി ന​ട​ത്തു​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ​നി​യാ​ഴ്ച ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലെ​ത്തും. ഒ​ക്ടോ​ബ​ർ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന 28 കു​ടും​ബയോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കും.

നാ​ലു​ദി​വ​സ​ത്തി​ന​കം ഇ​ത്ര​യും കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ടും​ബ​യോ​ഗ​ങ്ങ​ള്‍. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് പ​രി​പാ​ടി.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പെ​ര​ള​ശ്ശേ​രി​യി​ലാ​ണ് ആ​ദ്യ കു​ടും​ബ​യോ​ഗം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സി.​ഐ.​ടി.​യു നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്റെ വി​യോ​ഗ​ത്തോ​ടെ പ​രി​പാ​ടി മാ​റ്റി. നാ​ലു​ദി​വ​സ​വും രാ​വി​ലെ 10ന് ​തു​ട​ങ്ങി വൈ​കീ​ട്ട് ആ​റോ​ടെ അ​വ​സാ​നി​ക്കു​ന്ന വി​ധ​മാ​ണ് പ​രി​പാ​ടി​യു​ടെ സ​മ​യ​ക്ര​മം. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10ന് ​വേ​ങ്ങാ​ട് തെ​രു, 11ന് ​അ​ഞ്ച​ര​ക്ക​ണ്ടി ത​ട്ടാ​രി, 12ന് ​കു​ഴി​മ്പാ​ലോ​ട് മെ​ട്ട, 3.30ന് ​ചാ​ല ബ​സാ​ര്‍, 4.30ന് ​ചെ​മ്പി​ലോ​ട് മെ​ട്ട, 5.30 ന് ​പാ​നേ​രി​ച്ചാ​ല്‍, 6.30ന് ​ക​ണ​യ​ന്നൂ​ര്‍.

ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് 10ന് ​അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍, 11ന് ​മു​ഴ​പ്പാ​ല, 12ന് ​വാ​ളാ​ങ്കി​ച്ചാ​ല്‍, 3.30 ആ​ഡൂ​ര്‍ കോ​ങ്ങാ​ട്ട് പീ​ടി​ക, 4.30- ക​ട​മ്പൂ​ര്‍ നോ​ര്‍ത്ത് യു.​പി. സ്കൂ​ള്‍, 5.30 -കൂ​ട​ക്ക​ട​വ്, 6.30- മു​ഴ​പ്പി​ല​ങ്ങാ​ട് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍.

ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് 10ന് ​മൂ​ന്നാം​പാ​ലം, 11ന് ​മൂ​ന്നു​പെ​രി​യ താ​ജ് ഓ​ഡി​റ്റോ​റി​യം, 12ന് ​കി​ലാ​ലൂ​ര്‍, 3.30ന് ​ചേ​രി​ക്ക​മ്പ​നി, 4.30ന് ​കു​ഴി​യി​ല്‍ പീ​ടി​ക, 5.30 -കീ​ഴ​ത്തൂ​ര്‍ വാ​യ​ന​ശാ​ല, 6.30 -പാ​നു​ണ്ട യു.​പി സ്കൂ​ള്‍ ഗ്രൗ​ണ്ട്. ഒ​ക്ടോ​ബ​ര്‍ 10ന് ​രാ​വി​ലെ 10ന് ​പ​ന്ത​ക്ക​പ്പാ​റ സ്റ്റേ​ഡി​യം, 11ന് ​പി​ണ​റാ​യി ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​ര്‍, 12ന് ​പാ​റ​പ്രം ടൗ​ണ്‍, 3.30- മേ​ലൂ​ര്‍ ഹോ​മി​യോ ഡി​സ്പെ​ന്‍സ​റി പ​രി​സ​രം, 4.30 -അ​ണ്ട​ലൂ​ര്‍ വാ​യ​ന​ശാ​ല, 5.30 -പ​ള്ളി​പ്രം മോ​സ് കോ​ര്‍ണ​ര്‍, 6.30 -സാ​മി​ക്കു​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് 28 കേ​ന്ദ്ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur newsPinarayi Vijayan
News Summary - Chief Minister in family meetings from saturday onwards to know the people's will directly
Next Story