ചിറക്കൽ ചിറ മുഖം മിനുക്കുന്നു
text_fieldsപുതിയതെരു: ചിറക്കൽ ചിറ നവീകരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട പ്രവൃത്തിയായ സൗന്ദര്യവത്കരണം തുടങ്ങി. ചിറയുടെ പുറംഭാഗത്തുള്ള പ്രദേശമാണ് സൗന്ദര്യവത്കരിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ചിറയുടെ ചുറ്റുപാടുമുള്ള പ്രദേശം ഇന്റർലോക്ക് ചെയ്ത് ഭംഗികൂട്ടുന്ന പ്രവൃത്തിയാണ് ശനിയാഴ്ച തുടങ്ങിയത്. ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം ചിറക്ക് സമീപമാണ്.
അക്കാദമി ഓഫിസിനു മുന്നിൽനിന്ന് തുടങ്ങി ധന്വന്തരി ക്ഷേത്രംവരെ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സായാഹ്ന സമയങ്ങളിൽ ഇവിടെയെത്തുന്ന ജനങ്ങൾക്ക് ഇരിക്കാൻ ആവശ്യമായ കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ സ്ഥാപിക്കും. സമീപത്തെ അരയാൽത്തറകെട്ടി നവീകരിക്കും. വൈകീട്ട് സമയം ചെലവഴിക്കാൻ സൗകര്യമൊരുക്കും.
മഴക്കാലത്തുണ്ടാകുന്ന മലിനജലം ഒഴുകിപ്പോകാനുള്ള ഓവുചാൽ സൗകര്യമൊരുക്കും. ചിറയുടെ ചുറ്റിലും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനും ശ്രമമുണ്ട്. ഇതിന് പ്രത്യേക അനുമതി വേണമെന്നാണ് വിവരം. കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.