Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചി​റ​ക്ക​ൽ ചി​റ ഇ​നി...

ചി​റ​ക്ക​ൽ ചി​റ ഇ​നി മി​ന്നി​ത്തി​ള​ങ്ങും

text_fields
bookmark_border
ചി​റ​ക്ക​ൽ ചി​റ ഇ​നി മി​ന്നി​ത്തി​ള​ങ്ങും
cancel
camera_alt

ചി​റ​ക്ക​ൽ ചി​റ സൗ​ന്ദ​ര്യവ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ന്നി​ത്തി​ള​ങ്ങു​ന്ന പു​തി​യ വെ​ളി​ച്ചം  കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചി​റ​ക്ക​ൽ: ചി​റ​ക്ക​ൽ ചി​റ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ന്നി​ത്തി​ള​ങ്ങു​ന്ന പു​തി​യ വെ​ളി​ച്ചം തെ​ളി​ഞ്ഞു. കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​റ​ക്ക​ൽ ചി​റ​യു​ടെ ചു​റ്റും ഏ​ഴ്​ ഹൈ​മാ​സ്റ്റ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ച​ത്. 500 ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ചി​റ​യു​ടെ ചു​റ്റും ലൈ​റ്റു​ക​ൾ തെ​ളി​ഞ്ഞ​തോ​ടെ ചി​റ​ക്ക​ൽ ചി​റ മു​ഴു​വ​നും പ്ര​കാ​ശ പൂ​രി​ത​മാ​യി.

രാ​ത്രി സ​മ​യ​ങ്ങ​ളി​ലും നി​ര​വ​ധി​പേ​ർ ചി​റ​ക്ക​ൽ ചി​റ കാ​ണാ​ൻ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ എം.​എ​ൽ.​എ ചി​റ​ക്ക​ൽ ചി​റ​യു​ടെ ചു​റ്റും ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യാ​ൻ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ലൈ​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ വോ​കേ​ഴ്സ് ക്ല​ബും ഉ​ണ്ടാ​യി​രു​ന്നു.

ചി​റ​ക്ക​ൽ വ​ലി​യ​രാ​ജ രാ​മ​വ​ർ​മ രാ​ജ, പ​ത്മ​ശ്രീ ജേ​താ​വ് എ​സ്.​ആ​ർ.​ഡി പ്ര​സാ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. ടി. ​സ​ര​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​സി. ജി​ഷ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്ര മോ​ഹ​ന​ൻ, കെ.​പി. ജ​യ​പാ​ല​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രു​തി എ​ന്നി​വ​ർ ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​മ​വ​ർ​മ രാ​ജ, എ​സ്.​ആ​ർ.​ഡി പ്ര​സാ​ദ്, അ​ഡ്വ. ടി. ​സ​ര​ള, കെ.​സി. ജി​ഷ, കെ.​പി. ജ​യ​പാ​ല​ൻ, ച​ന്ദ്ര മോ​ഹ​ന​ൻ, കെ. ​ര​മേ​ശ​ൻ, കൊ​ല്ലോ​ൻ മോ​ഹ​ന​ൻ, സു​രേ​ഷ് വ​ർ​മ, ക​മാ​ന്‍റോ ശ്യാം, ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ളി, മെം​ബ​ർ​മാ​രാ​യ സി​ന്ധു, സീ​മ, സു​ജി​ത്ത്, ര​മേ​ശ​ൻ, പി. ​ജി​തി​ൻ, രാ​ഹു​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രു​തി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് പി. ​അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Chirakkal chira will now shine
Next Story