ഡിജിറ്റൽ ഡിവൈഡ് പ്രമേയമാക്കിയ ഹൃസ്വചിത്രം 'ചിരാതു'മായി ഫ്രറ്റേണിറ്റി
text_fieldsഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി ക്രീയേറ്റിവ് പ്രൊഡക്ഷൻസ് തയ്യാറാക്കിയ 'ചിരാത്' എന്ന ഹൃസ്വചിത്രം പുറത്തിറങ്ങി. ഡിജിറ്റൽ ഡിവൈഡിെൻറ ഭാഗമായി മലയോര ആദിവാസി പ്രദേശത്തെ ഒരു കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങളാണ് ചിത്രം പറയുന്നത്. സംഭാഷണങ്ങളില്ലാതെ ചുരുങ്ങിയ സമയത്തിൽ വലിയൊരു ആശയം അഭിനേതാക്കൾ ആംഗ്യ ഭാക്ഷയിലൂടെ പ്രേഷകരിലേക്ക് എത്തിക്കുന്നു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ, ആദിവാസി ഐക്യ സമിതി സംസ്ഥാന പ്രസിഡൻറ് ചിത്ര നിലമ്പൂർ എന്നിവർ അവരുടെ ഫേസ്‌ബുക് പേജിലൂടെയാണ് ചിരാത് പുറത്തിറക്കിയത്. തുടർന്ന് സമര പ്രക്ഷോഭ നേതാക്കൾ, ആക്റ്റിവിസ്റ്റുകൾ, വിദ്യാർത്ഥിക്കൾ എന്നിവർ ഹൃസ്വ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
പേരാവൂർ പാൽചുരം പ്രദേശത്തെ പ്രേമ പ്രദീപ്, ബിജി ബിജു, പുന്നോൽ പെട്ടിപ്പാലം പ്രദേശത്തെ സുഹറ എന്നിവരാണ് അഭിനേതാക്കൾ. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പ്രേമ പ്രദീപ്, പ്രവർത്തകരായ കുട്ടൻ പോപോവിച്, ഹഫീസ് മുഹമ്മദ് തുടങ്ങിയവർ ചേർന്നാണ് സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്.
വാരം സ്വദേശിയായ ഷഹബാസ് (കുട്ടൻ പോപോവിച്) ആണ് ചിത്രം സംവിധാനം ചെയ്തത്. തലശ്ശേരി സ്വദേശിയും ഫാറൂഖ് കോളേജ് ബിഎ മാസ് കമ്മ്യൂണികേഷൻ വിദ്യാർത്ഥിയുമായ മുഹമ്മദ് സഹൽ ആണ് ഛായാഗ്രഹണം, സൗണ്ട്,എഡിറ്റ് എന്നിവ നിർവഹിച്ചത്. ഷഹൽ അഫ്നാൻ, മഷൂദ് കെ പി, യാസീൻ വാരം, ആദിൽ സിറാജ്, ആരിഫ മെഹബൂബ്, തമുന്ന അബ്ദുല്ല എന്നിവരാണ് ചിത്രത്തിെൻറ അണിയറയിൽ പ്രവർത്തിച്ചവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.