നഗരത്തിൽ സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം
text_fieldsകണ്ണൂർ: കോർപറേഷൻ പരിധിയിലെ വീടുകളിലും ഇനി പൈപ്പ് ലൈനിലൂടെ പാചക വാതകം എത്തും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക പൈപ് ലൈൻ വാതക വിതരണത്തിന്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
മേലേചൊവ്വ-മട്ടന്നൂർ റോഡിന്റെ ഇരുവശത്തുമുള്ള കോർപറേഷൻ വാർഡുകളിലാണ് ആദ്യഘട്ടത്തിൽ പാചക വാതകം വീടുകളിലേക്ക് എത്തിക്കുന്നത്. വരുംദിവസങ്ങളിൽ കോർപറേഷനിലെ 14, 18, 20, 22, 25 വാർഡുകളിലെ വീടുകളിലും എത്തിക്കും.
ഇതുവരെ 10,842 രജിസ്ട്രേഷനുകളിലായി 5169 വീടുകളിലെ കണക്ഷനുകളിൽ പ്രവൃത്തി പൂർത്തിയായി. ഏച്ചൂരിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ സിയാദ് തങ്ങൾ, ശാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, പി.കെ സാജേഷ് കുമാർ, കെ. പ്രദീപൻ, ശ്രീജ ആരംഭൻ, നിർമല, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. നൈനേഷ്, വെള്ളോറ രാജൻ സംസാരിച്ചു. ജിതേഷ് രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.