സിറ്റി പൊലീസ് മേധാവി വേഷം മാറി ബൈക്കിൽ 'കറങ്ങി'; വാഹനം പരിശോധിക്കാത്ത പൊലീസുകാർക്ക് താക്കീത്
text_fieldsകണ്ണൂർ: കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് ചുമതലപ്പെട്ട പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായി സിറ്റി പൊലീസ് മേധാവി കണ്ടെത്തി.
വേഷംമാറി ബൈക്കിൽ 'കറങ്ങി'യപ്പോഴാണ് കമീഷണർ ആർ. ഇളങ്കോവിന് പൊലീസുകാരുടെ അലംഭാവം ബോധ്യപ്പെട്ടത്. ഇതേതുടർന്ന് കൃത്യ നിർവഹണത്തിൽ അലംഭാവം കാട്ടിയ നാലു പൊലീസുകാരെ കമീഷണറുടെ ഓഫിസിൽ വിളിച്ചുവരുത്തി താക്കീതുനൽകി. ഞായറാഴ്ച വൈകീട്ടായിരുന്നു ആർ. ഇളങ്കോ ബൈക്കിൽ വേഷംമാറി യാത്രചെയ്തത്.
ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെട്ടിപ്പീടിക, വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാലിൽ ബീച്ചിലുമാണ് കമീഷണർ 'കറങ്ങി'യത്. പലതവണ കടന്നുപോയിട്ടും ബൈക്ക് തടയാനോ പരിശോധന നടത്താനോ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തയാറായില്ല.
മറ്റു വാഹനങ്ങളും പരിശോധിക്കുന്നതായി കമീഷണർ നിരീക്ഷിച്ചെങ്കിലും കണ്ടില്ല. രണ്ടിടത്തും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയാണ് തിങ്കളാഴ്ച ഓഫിസിൽ വിളിച്ചുവരുത്തി താക്കീതുചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.