സിവിൽ ഡിഫൻസ് സേന ഇനി വെള്ളത്തിലും രക്ഷകരാവും
text_fieldsപയ്യന്നൂർ: അഗ്നി രക്ഷാസേന സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഇനി വെള്ളത്തിൽ അപകടത്തിൽപ്പെടുന്നവരുടെ രക്ഷകരാവും. മൂന്നു ദിവസങ്ങളിലായി പയ്യന്നൂർ സ്റ്റേഷനിൽ നടന്ന സംസ്ഥാനതല പരിശീലനത്തിെൻറ ഭാഗമായാണ് പെരുമ്പപുഴയിൽ ഡിങ്കി തുഴച്ചിൽ പാഠം പകർന്നുനൽകിയത്.
സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സംസ്ഥാന തല പരിശീലന പരിപാടിയിൽ ഏറ്റവും പ്രധാനപ്പെട്ട സിലബസായിരുന്നു ഡിങ്കി തുഴച്ചിൽ.
സേനാംഗങ്ങളെ സംബന്ധിച്ചിടത്തോളം കരയിലെ പരിശീലനം പോലെ ജല പരിശീലനത്തിനും തുല്യ പ്രാധാന്യമുണ്ട്. പ്രളയ സമയങ്ങളിലും, മറ്റും ദുരിതബാധിതരായ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഇത്തരം പരിശീലന മുറകൾ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ രണ്ടു പ്രളയങ്ങൾ കേരളത്തിന് നൽകിയ പാഠങ്ങൾ കൂടി ഉൾക്കൊണ്ടുതന്നെ വളരെയേറെ പ്രാധാന്യത്തോടെ ഡിങ്കി തുഴച്ചലിനെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പയ്യന്നൂർ സ്റ്റേഷൻ ഓഫിസർ പി.വി പവിത്രനാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഒരു ബാച്ചിൽ ആറ് പേർ വീതം എന്ന നിലയിലാണ് വളൻറിയർമാരുടെ പരിശീലനം.
ഡിങ്കി തുഴച്ചലിനെ കൂടാതെ അപകടങ്ങളിൽ പെട്ടവരെ രക്ഷിക്കാനും ചുഴികളിലും കുത്തൊഴുക്കുള്ള പ്രദേശങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും പരിശീലനം നൽകി.
സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർമാരായ ജി.ബി. ഫിലിപ്പ്, പി. വിജയൻ, ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ വിപിൻ, ഫയർ ആൻഡ് റസ്ക്യൂ ഡ്രൈവർമാരായ എ.വി. രാജീവൻ, അജിത്ത് കുമാർ ,ഹോം ഗാർഡ് കെ.സി. ഗോപാലൻ എന്നിവരും പരിശീലനം നൽകാനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.