എസ്.പി.സി.എ ഏറ്റെടുത്തു ജില്ല പഞ്ചായത്തും കോർപറേഷനും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsകണ്ണൂരിൽ പ്രവർത്തിക്കുന്ന എസ്.പി.സി.എ ഏറ്റെടുക്കാനെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അകത്തുകയറുന്നത് തടയുന്ന മേയർ ടി.ഒ. മോഹനൻ
കണ്ണൂർ: മൃഗങ്ങൾക്കെതിരായ അക്രമങ്ങൾെക്കതിരെ പ്രവർത്തിക്കുന്ന എസ്.പി.സി.എ (സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ്) ഓഫിസ് ജില്ല പഞ്ചായത്ത് ഏറ്റെടുത്തു. കോടതിയുടെയും സർക്കാറിെൻറയും ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സ്ഥാപനം ഏറ്റെടുത്തതെന്നാണ് ജില്ല പഞ്ചായത്ത് വ്യക്തമാക്കുന്നത്. നടപടിയെ കോർപറേഷൻ മേയറുടെ നേതൃത്വത്തിൽ എതിർത്തതോടെ എസ്.പി.സി.എ ഒാഫിസ് പരിസരം ഏറെനേരം സംഘർഷഭരിതമായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.പി.സി.എ ഏറ്റെടുക്കാനെത്തിയത്. വിവരമറിഞ്ഞ് മേയർ ടി.ഒ. മോഹനനും സ്ഥലത്തെത്തി. ജില്ല പഞ്ചായത്ത് നടപടിയെ അദ്ദേഹം ചോദ്യം ചെയ്തതോടെ വാക്ക് തർക്കമുടലെടുത്തു. കോർപറേഷനകത്ത് ജില്ല പഞ്ചായത്തിന് ഒരു അധികാരവും ഇല്ലെന്നും ഇല്ലാത്ത ഉത്തരവിെൻറ പേരിലാണ് സ്ഥാപനം ഏറ്റെടുക്കുന്നതെന്നും മേയർ പറഞ്ഞു. ബഹളത്തിനിടയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ എസ്.പി.സി.എ ഏറ്റെടുത്ത നോട്ടീസ് ചുമരിൽ പതിച്ചു. നോട്ടീസ് പതിക്കാനുള്ള ശ്രമം തടയാൻ ചിലർ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസിെൻറ സഹായം തേടി. ഇതോടെ മേയറും ടൗൺ സി.െഎയുമായും വാക്കുതർക്കമുണ്ടായി.
ജില്ല പഞ്ചായത്തിെൻറ നടപടി, ജില്ല പഞ്ചായത്തും കോർപറേഷനും തമ്മിൽ തർക്കം രൂക്ഷമാക്കാനാണ് സാധ്യത. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുകാണിച്ച് ജില്ല പഞ്ചായത്ത് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജില്ല പഞ്ചായത്തിനെതിരെ പരാതി നൽകുമെന്ന് മേയർ ടി.ഒ. മോഹനനും പറഞ്ഞു. തർക്കം നിയമ പ്രശ്നത്തിലേക്ക് പോകുമെന്ന സൂചനയാണിത് നൽകുന്നത്.
സർക്കാറിെൻറയും കോടതി നിർദേശ പ്രകാരവും ചുമതലയേൽക്കാൻ പോയ സമയത്ത് ചുമതലേൽക്കുന്നതിെൻറ ഭാഗമായി ഒാഫിസിനകത്ത് നോട്ടീസ് പതിക്കുേമ്പാൾ അഡ്വ.പി.സി. പ്രദീപ്, അഡ്വ. വിനോദ് രാജ്, മേയർ ടി.ഒ. മോഹനൻ, അഡ്വ.പി. ഇന്ദിര, ഒാഫിസ് സ്റ്റാഫ് പത്മജ എന്നിവർ ഒാഫിസിനകത്ത് കയറാൻ അനുവദിക്കാതെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് നടപടിയെടുക്കണമെന്ന് പ്രസിഡൻറ് പി.പി. ദിവ്യ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
നടപടി പരാതി കിട്ടിയതിെൻറ അടിസ്ഥാനത്തിൽ -പി.പി. ദിവ്യ
കണ്ണൂർ: കണ്ണൂരിൽ പ്രവർത്തിക്കുന്ന എസ്.പി.സി.എയെക്കുറിച്ച് നിരവധി പരാതി കിട്ടിയിട്ടുണ്ടെന്നും ഇൗ സാഹചര്യത്തിലാണ് എസ്.പി.സി.എ ജില്ല പഞ്ചായത്ത് ഏറ്റെടുത്തതെന്നും പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു.സർക്കാറിെൻറയും കോടതിയുടെയും ഉത്തരവിെൻറ അടിസ്ഥാനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എസ്.പി.സി.എയുടെ ചെയർമാനായും വെറ്ററിനറി ഒാഫിസർ കൺവീനറുമായി ചുമതല ഏറ്റിരിക്കുകയാണെന്നും അവർ പറഞ്ഞു.
സാമ്പത്തിക അരാജകത്വം, ഉത്തരവാദിത്തങ്ങൾ നിറവേറ്റാതിരിക്കുക എന്നീ കാര്യങ്ങളാണ് നിലവിലുള്ള സമിതി ചെയ്തുകൊണ്ടിരിക്കുന്നത്. സംഘത്തിെൻറ യഥാർഥ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാണ് സർക്കാർ ഉത്തരവ് പ്രകാരം ഏറ്റെടുത്തത്.പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും പി.പി. ദിവ്യ പറഞ്ഞു.
കോർപറേഷൻ പരിധിയിൽ ജില്ല പഞ്ചായത്തിന് അധികാരമില്ല -മേയർ
കണ്ണൂർ: കോർപറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന എസ്.പി.സി.എ പിടിച്ചെടുക്കാൻ ജില്ല പഞ്ചായത്തിന് അധികാരമില്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ് എസ്.പി.സി.എ. ഇടുക്കിയിലുണ്ടായ കോടതി ഉത്തരവിെൻറ പേരിലാണ് കണ്ണൂരിലെ എസ്.പി.സി.എ ഏറ്റെടുത്തതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് നോട്ടീസ് പതിച്ചത്. എസ്.പി.സി.എക്കെതിരെ പരാതിയുണ്ടായാൽ പരിഹരിക്കാനാണ് ശ്രമം നടത്തേണ്ടത്. അല്ലാതെ പിടിച്ചെടുക്കാനല്ല.നിയമവിരുദ്ധ പ്രവർത്തനത്തിനാണ് പൊലീസ് കൂട്ടുനിന്നതെന്നും ജില്ല പഞ്ചായത്തിനും പൊലീസിനുമെതിരെ പരാതി നൽകുമെന്നും മേയർ ടി.ഒ. മോഹനൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.