വരൂ... അക്ഷയകേന്ദ്രം തുടങ്ങാം
text_fieldsകണ്ണൂർ: ജില്ലയില്‍ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴിവുള്ളതുമായ 43 സ്ഥലങ്ങളിലേക്ക് അക്ഷയകേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ സെന്‍ട്രല്‍ പൊയിലൂര്‍, മാലൂരിലെ കാഞ്ഞിലേരി, പയ്യന്നൂരിലെ തായിനേരി (എസ്.എ.ബി.ടി.എം സ്കൂള്‍), മുതിയലം, കുന്നോത്തുപറമ്പിലെ ജാതിക്കൂട്ടം, ഈസ്റ്റ് ചെണ്ടയാട്, കണ്ണൂര്‍ കോര്‍പറേഷനിലെ ആദികടലായി, വാരം, കുറ്റിക്കകം, പാപ്പിനിശ്ശേരിയിലെ മാങ്കടവ്, കണിച്ചാറിലെ മടപ്പുരച്ചാല്‍, ശ്രീകണ്ഠപുരം ഐച്ചേരി.
കല്യാശ്ശേരി സി.ആര്.സി വായനശാല (ഇരിണാവ്), ഉളിക്കലിലെ പേരട്ട, മുണ്ടാനൂര്‍, മണിപ്പാറ, പേരാവൂരിലെ മണത്തണ, വെള്ളര്‍വള്ളി, കൂത്തുപറമ്പ് പൂക്കോട്, ചെറുതാഴം മണ്ടൂര്‍, കുഞ്ഞിമംഗലം കൊവ്വപ്പുറം, ആന്തൂരിലെ കോള്‍മൊട്ട, ഒഴക്രോം, ചെങ്ങളായി കൊയ്യം, കുളത്തൂര്‍, കണ്ണപുരം മൊട്ടമ്മല്‍ ദേശപ്രിയ വായനശാലക്ക് സമീപം, പായം കരിയാല്‍, ഇരിട്ടി 19ാം മൈല്‍, മുണ്ടേരി കാനച്ചേരി ചാപ്പ.
കോളയാട് എടയാര്‍, നെടുംപുറംചാല്‍, പെരിങ്ങോം വയക്കരയിലെ പൊറക്കുന്ന്, മയ്യില്‍ നിരന്തോട്, തളിപ്പറമ്പ് കൂവോട്, രാമന്തളി എട്ടിക്കുളം, പിണറായി ഉമ്മന്‍ചിറ, മട്ടന്നൂരിലെ പൊറോറ, വെമ്പടി, പെരിഞ്ചേരി, മണ്ണൂര്‍, കാര, ധര്‍മടം പഞ്ചായത്ത് ഓഫിസ്, ചിറ്റാരിപ്പറമ്പ് മാനന്തേരി സത്രം എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പ്ലസ് ടു/പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും ജൂലൈ 26 മുതല്‍ ആഗസ്ത് 10 വരെ അപേക്ഷിക്കാം.
ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതമാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡി.ഡിയും 17ന് വൈകീട്ട് അഞ്ചിനകം കണ്ണൂര്‍ റബ്കോ ഭവനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ല പ്രോജക്ട് ഓഫിസില്‍ (ജില്ല പ്രോജക്ട് മാനേജര്‍, അക്ഷയ ജില്ല ഓഫിസ്, അഞ്ചാം നില, റബ്കോ ഭവന്, സൗത്ത് ബസാര്‍, കണ്ണൂര്‍, 670002) തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712987.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.