കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വർഗീയ പാഠഭാഗങ്ങൾ; വ്യാപക പ്രതിഷേധം
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വർഗീയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.സിലബസിലെ സംഘ് പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന നടപടിക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി സർവകലാശാല മാർച്ച് നടത്തി. കെ.എസ്.യു കണ്ണൂർ സർവകലാശാല കാമ്പസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സിലബസ് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സിൻഡിക്കേറ്റ് സംഘ്പരിവാറിെൻറ കുഴലൂത്തുകാരായി മാറിയെന്ന് മാക്കുറ്റി പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു.
വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന സർവകലാശാല സെനറ്റ് യോഗത്തിൽ താൻ ഉന്നയിച്ച അടിയന്തര പ്രമേയം മാറ്റിവെച്ചത് ദൗർഭാഗ്യകരമാണെന്ന് അംഗം ആർ.കെ. ബിജു പറഞ്ഞു. സിലബസിൽ മാറ്റങ്ങൾ വരുത്തണമെന്ന് ബിജു അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വൈസ് ചാൻസലർ അടുത്ത യോഗത്തിലേക്ക് ഇത് മാറ്റിവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് രാഷ്ട്രീയ നയത്തിന് കേരളത്തിലെ ഇടതുപക്ഷം പിന്തുണ നൽകുന്നതിെൻറ തെളിവാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് അഭിപ്രായപ്പെട്ടു.
വിവാദ സിലബസ് പിൻവലിക്കാൻ വൈസ് ചാൻസലർ തയാറാകണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പും സർക്കാർ തന്നെയും സംഘ്പരിവാറിെൻറ പിടിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിലബസിനെ കാവിവത്കരിക്കാനുള്ള നീക്കം ചെറുത്തു തോൽപിക്കുക, പാഠഭാഗം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി കണ്ണൂർ യൂനിവേഴ്സിറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് ലുബൈബ് ബഷീർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.