സി.പി.എം പ്രവർത്തകരെ ആക്രമിച്ചതായി പരാതി
text_fieldsതളിപ്പറമ്പ്: കീഴാറ്റൂരിൽ സി.പി.എം പ്രവർത്തകരെ ആക്രമിച്ചതായി പരാതി. വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ ആക്രമിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റ മൂന്ന് സി.പി.എം പ്രവർത്തകരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരായ ബി. രഘുനാഥ്, പി.വി. അശ്വിൻ, വി. അക്ഷയ് എന്നിവരെ ആക്രമിച്ചതായാണ് പരാതി. തദ്ദേശ തെരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ സി.പി.എം സ്ഥാനാർഥി വിജയിച്ചിരുന്നു.
ഇതിെൻറ ആഹ്ലാദ പ്രകടനം നടത്തുന്നതിെൻറ ഭാഗമായി വായനശാലയുടെ മുന്നിൽ പടക്കം പൊട്ടിച്ചിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിവന്ന വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരും മകൻ സഫ്ദറും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം സി.പി.എമ്മുകാർ മർദിച്ചുവെന്ന പരാതിയിൽ, പരിക്കേറ്റ നിലയിൽ സുരേഷ് കീഴാറ്റൂരും മകൻ സഫ്ദർ സുരേഷും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.