പഴശ്ശി ജലസംഭരണിയിലേക്ക് മലിനജലം ഒഴുകുന്നതായി പരാതി
text_fieldsഇരിട്ടി: ഉപജില്ല വിദ്യാഭ്യാസ ഓഫിസിന്റെയും എക്സൈസ് ഓഫിസിന്റെയും സമീപത്തുള്ള റോഡിലൂടെ പഴശ്ശി ജലസംഭരണിയിലേക്ക് ശൗചാലയത്തിൽനിന്നുള്ള മലിനജലം ഒഴുകുന്നതായി പരാതി. അസ്സഹനീയമായ ദുർഗന്ധംമൂലം ഇതുവഴി മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെത്തുന്നവർക്കും ജീവനക്കാർക്കും എക്സൈസ് ഓഫിസിലെ ജീവനക്കാർക്കും സമീപ വീട്ടുകാർക്കും ദുർഗന്ധം ദുരിതം തീർക്കുകയാണ്.
എന്നാൽ, എവിടെ നിന്നുള്ള ശൗചാലയത്തിലെ മലിനജലമാണ് ഒഴുകിവരുന്നത് എന്നുള്ളകാര്യം കണ്ടെത്താനും പഴശ്ശി ജലാശയത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് തടയാനും അധികൃതർക്ക് സാധിക്കുന്നില്ല.
പലതവണ നാട്ടുകാർ നഗരസഭ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.
ആയിരങ്ങളുടെ കുടിവെള്ളസ്രോതസ്സിലേക്കാണ് ശൗചാലയത്തിൽ നിന്നുള്ള മലിനജലം ഒഴുകുന്നത്. ഇത് പല പകർച്ചവ്യാധികൾക്കും ഇടയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.