വീടിന് നേരെ ബോംബേറ് ; അന്വേഷണമാരംഭിച്ചു
text_fieldsപാനൂർ: കടവത്തൂർ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലു വീടുകൾക്ക് നേരെ ബോംബെറിയുകയും ഒരു ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജെൻറ ബൈക്കും കത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം, ലീഗ് സ്ഥാനാർഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയായിരുന്നു ആദ്യ ബോംബേറ് നടന്നത്.
വ്യാഴാഴ്ച പുലർച്ച ഒരുമ നഗറിലെ ലീഗ് പ്രവർത്തകൻ വാർപ്പിൽ നാസറുടെ വീടിനും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച പെരുവാമ്പ്ര ഷാനിമയുടേയും ബി.ജെ.പി പ്രവർത്തകൻ കണിയാംകുന്നുമ്മൽ ജയപ്രകാശിെൻറയും വീടിന് നേരെയും ബോംബേറ് നടന്നു. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് ഇരുവീട്ടിലും അക്രമം നടന്നത്.
പത്മരാജെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 58 എ1228 സി.ബി.സെഡ് ബൈക്കാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ പത്മരാജെൻറ അമ്മ ചീരുവും സഹോദരൻ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. കൊളവല്ലൂർ എസ്.എച്ച്.ഒ ലതീഷിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.