Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെരിയ അടിപ്പാത...

പെരിയ അടിപ്പാത നിർമാണം; അപകട കാരണം സ്കഫോൾഡിങ്ങിന്റെ പഴക്കം

text_fields
bookmark_border
പെരിയ അടിപ്പാത നിർമാണം; അപകട കാരണം സ്കഫോൾഡിങ്ങിന്റെ പഴക്കം
cancel
camera_alt

പെ​രി​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക്കു മു​ന്നി​ൽ നി​ർ​മിക്കു​ന്ന

അ​ടി​പ്പാ​ത​ക്ക് സ്​​ഥാ​പി​ച്ച സ്കഫോൾഡിങ്ങുകൾ പ​ഴ​കി​യ​തി​നെ തു​ട​ർ​ന്ന്​ ക​മ്പി​ക​ൾകൊ​ണ്ട്​ ഉ​രു​ക്കി​ച്ചേ​ർ​ത്ത നി​ല​യി​ൽ

പെരിയ: പെരിയയിൽ അടിപ്പാത നിർമാണത്തിനിടെയുണ്ടായ തകർച്ചക്ക് കാരണം സ്കഫോൾഡിങ്ങിന്റെ പഴക്കവും തുരുമ്പുമാണെന്ന് പ്രാഥമിക വിലയിരുത്തൽ. മേൽ സ്ലാബിന്റെ അടിഭാഗം ഉറപ്പിച്ചുനിർത്തുന്നത് ഇരുമ്പു തൂണുകളാണ്.

ഈ തുണുകളെ ഇളക്കം തട്ടാതെ സുരക്ഷിതമാക്കുകയാണ് സ്കഫോൾഡിങ് ചെയ്യുന്നത്. അപകടത്തിനു കാരണം കോൺക്രീറ്റിന്റെ ഭാരം കൂടിയപ്പോൾ ഹോൾഡിങ് പൊട്ടുകയായിരുന്നു. ഹോൾഡിങ് സൂക്ഷിച്ചു നോക്കിയാൽ തുരുമ്പെടുത്ത നിലയിലാണെന്ന് കാണാം. പൊട്ടിയതും ഇവ തന്നെയാണ്.

കോൺക്രീറ്റു പ്രവൃത്തികൾക്കുള്ള ഇരുമ്പുതൂണുകൾ ഒരു പ്രവൃത്തി കഴിഞ്ഞാൽ തന്നെ തുരുമ്പിന്റെ സ്വഭാവം കാണിക്കും. ഇവിടെ ഉപയോഗിച്ചതിന് പഴക്കവും തോന്നിക്കുന്നുണ്ട്. അടിപ്പാത കോൺക്രീറ്റ് ചെയ്താണ് സ്കഫോൾഡിങ് സ്ഥാപിക്കുന്നത്.

അതുകൊണ്ട് തറയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയാനാവില്ലായിരുന്നു. എല്ലാ തൂണുകളും വളഞ്ഞൊടിഞ്ഞ് പൊട്ടിയും കുത്തിയും കിടക്കുകയാണ്. ഇതിന്റെ ശരിയായ രൂപം കാണണമെങ്കിൽ തൊട്ടടുത്ത് കേന്ദ്ര സർവകലാശാലയുടെ അടിപ്പാതയുടെ സ്കഫോൾഡിങ്ങുകൾ നോക്കിയാൽ മതി.

ഇവിടെ പഴകി തുരുമ്പെടുത്തതിനാൽ ഇരുമ്പുകമ്പികൾ കൊണ്ട് ഉരുക്കിച്ചേർത്തിരിക്കുകയാണ്. ഇവയെല്ലാം സാധാരണ രീതികളാണെന്നും ഫോൾഡിങ് ഇളകിയതുകൊണ്ടുണ്ടായ അപകടം മാത്രമാണെന്നും കമ്പനി അധികൃതർ പറയുന്നു.

അപകടം മറച്ചുവെക്കാൻ ശ്രമിച്ചു; പൊളിച്ചത് നാരായണൻ

പെരിയ: ദേശീയപാതയിൽ അടിപ്പാത നിർമാണത്തിനിടെ തകർന്ന സംഭവം പുറത്തറിയാതിരിക്കാൻ കമ്പനി അധികൃതർ ശ്രമിച്ചതായി ദൃക്സാക്ഷി. പെരിയയിലെ വ്യാപാരിയായ നാരായണനാണ് അപകടം പുറംലോകം അറിയാൻ കാരണക്കാരൻ.

പുലർച്ച മൂന്നരയോടെ ഉഗ്രശബ്ദം കേട്ടാണ് ഉണർന്നത്. എന്തോ വലിയ വാഹനാപകടം പെരിയയിൽ നടന്നെന്ന തോന്നലിൽ എഴുന്നേറ്റ് ഓടിവരികയായിരുന്നുവെന്ന് നാരായണൻ പറഞ്ഞു. എത്തുമ്പോഴേക്കാണ് അടിപ്പാത തകർന്നത്. ആറുപേർ താഴെയുണ്ടായിരുന്നു.

ഇവർക്ക് എല്ലാം പരിക്കേറ്റിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവരെ കമ്പനിയുടെ വാഹനത്തിൽ ക്യാമ്പിലേക്ക് കൊണ്ടുപോയി. മേൽഭാഗത്തും ചിലർ ഉണ്ടായിരുന്നു. അത് എൻജിനീയർമാരാണെന്നാണ് തോന്നിയത്. ഞാൻ മാത്രമേ പുറത്തുനിന്നുള്ളയാളായി അപ്പോൾ ഉണ്ടായിരുന്നുള്ളൂ.

സംഭവം നടന്നയുടൻ നിലംപൊത്തിയ കോൺക്രീറ്റും കമ്പികളുമൊക്കെ സംഭവ സ്ഥലത്തുനിന്ന് ശ്രമം നടക്കുന്നുണ്ടായിരുന്നു. മൊബൈൽ ഫോണിൽ പടം എടുത്തു. ഇതുകണ്ട് കമ്പനിയുടെ ചിലർ തന്നെ തടയാൻ വന്നു. നാട്ടുകാരനാണ് എന്നും അടുത്താണ് താമസമെന്നും പറഞ്ഞതോടെ അവർ പിന്മാറി. തുടർന്ന് സാമഗ്രികൾ നീക്കുന്നത് നിർത്തിവെക്കുകയും ചെയ്തു.

ജില്ലയിൽ തന്നെ ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ് പെരിയ എന്നും ഇവിടെ അടിപ്പാതയല്ല മേൽപാലമാണ് വേണ്ടതെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പ്രമോദ് പെരിയ പറഞ്ഞു.

കേന്ദ്ര സർവകലാശാല, കെ.എ.പി. നവോദയ, ആശുപത്രികൾ, കോളജുകൾ, സ്കൂളുകൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഉണ്ട്. കൂടുതൽ വികസനത്തിലേക്ക് മാറുകയുമാണ്. ഇത്തരം സാഹചര്യത്തിൽ പെരിയയിൽ മേൽപാലമാണ് വേണ്ടത്. അടിപ്പാത ഗതാഗതക്കുരുക്ക് ഭാവിയിൽ വർധിപ്പിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ അടിപ്പാത മാറ്റി മേൽപാലം പണിയാൻ അധികൃതർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി അന്വേഷിക്കണം -യു.ഡി.എഫ്

കാസർകോട്: ജില്ലയിലെ നിർമാണ രംഗത്തെ അഴിമതികളുടെ ഒടുവിലത്തെ ഉദാഹരണമാണ് പെരിയയിൽ ആറുവരിപ്പാതയിലെ അടിപ്പാത തകർച്ചയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഡി.സി.സി ഓഫിസിൽ ചേർന്ന യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ജില്ല ചെയർമാൻ സി.ടി. അഹമ്മദ് അലി അധ്യക്ഷത വഹിച്ചു. നവംബർ 17ന് ഉച്ചക്ക് രണ്ടിന് നീലേശ്വരത്ത് ലഹരിവിരുദ്ധ സെമിനാർ നടത്താൻ തീരുമാനിച്ചു.

യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, എ. അബ്ദുൽ റഹ്മാൻ, എം.സി. ഖമറുദ്ദീൻ, കല്ലട്ര മാഹിൻ ഹാജി, അബ്രഹാം തോണക്കര, ഹരീഷ് ബി. നമ്പ്യാർ, വി. കമ്മാരൻ, പി. പി. അടിയോടി, വി.കെ.പി ഹമീദ്, നാഷനൽ അബ്ദുല്ല, പി. കരുണാകരൻ, കരുൺ താപ്പ, കൂക്കൾ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കേന്ദ്ര മന്ത്രിക്ക് പരാതി നൽകും -എം.എൽ.എ

കാസർകോട്: പെരിയയിൽ അടിപ്പാത തകർന്നുവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

ജില്ലയിൽ ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയതയും അനവധാനതയും ഉണ്ടെന്ന് തുടക്കത്തിലേ ജനങ്ങൾക്ക് പരാതിയുണ്ടായിരുന്നു. ഈ പരാതി ശരിവെക്കുന്നതാണ് പെരിയ സംഭവം. അടിപ്പാതയുടെ പൈലിങ് ശരിയായ രീതിയിൽ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.

ലോഡ് ബാലൻസിങ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അടിപ്പാത തകർന്നതോടെ ദേശീയപാത അതോറിറ്റിയിലും നിർമാണ കമ്പനികളിലും ജനങ്ങളുടെ വിശ്വാസമാണ് ഇല്ലാതായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentperiya underpassscaffolding
News Summary - Construction of Periya Underpass-old scaffolding is the reason accident
Next Story