കണ്ണൂരിൽ ഇന്നുമുതൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
text_fieldsകണ്ണൂര്‍: താഴെചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതൽ കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാലു മുതല്‍ ആറു വരെയുമാണ് നിയന്ത്രണം.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മൾട്ടി ആക്സിൽ ലോറികൾ, ടിപ്പറുകൾ, ഗ്യാസ് ടാങ്കറുകൾ, ചരക്ക് ലോറികൾ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി കണ്ണപുരം, വളപട്ടണം, പിണറായി, എടക്കാട് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്ക് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ നിർദേശം നൽകി. പഴയങ്ങാടി ഭാഗത്തുനിന്നും വരുന്ന മേല്പറഞ്ഞ വാഹനങ്ങള്‍ കണ്ണപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ താവത്ത് നിർത്തിയിടണം.
കൂത്തുപറമ്പ് മമ്പറം വഴി വരുന്ന വലിയ വാഹനങ്ങൾ മമ്പറത്ത് നിയന്ത്രിക്കുന്നതിന് പിണറായി പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒവിനും തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുഴപ്പിലങ്ങാട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എടക്കാട് എസ്.എച്ച്.ഒവിനും കമീഷണര്‍ നിർദേശം നൽകി.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും, അനുവദനീയമായ വാഹന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാതെ തിരക്കേറിയ വഴിയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.