കോർപറേഷൻ വാര്‍ഷിക പദ്ധതി; പുതുതായി ആറെണ്ണം കൂടി
text_fieldsകണ്ണൂര്‍: കോര്പറേഷന് 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഭേദഗതി ജില്ല ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇത് പ്രകാരം 12 പദ്ധതികള്‍ ഒഴിവാക്കുന്നതിനും, 236 പദ്ധതികളിൽ മാറ്റം വരുത്തുന്നതിനും, ആറു പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
പുതിയ പദ്ധതികളില്‍ എല്‍.പി, യു.പി സ്കൂളുകളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 11 ലക്ഷം രൂപയും ചാലയില്‍ ശിശുമന്ദിരം പാര്‍ക്ക് നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. ഭേദഗതി ചെയ്യുന്ന 236 പദ്ധതികളില്‍ കൂടുതലും ഗുണഭോക്താക്കളുടെ എണ്ണത്തിലുണ്ടായ മാറ്റവും, പദ്ധതിയുടെ ഉള്‍ക്കുറിപ്പില്‍ ഉണ്ടായ മാറ്റവും കാരണമാണ്.
നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള 12 പദ്ധതികളാണ് ഒഴിവാക്കിയത്. തദ്ദേശ ദിനാഘോഷത്തിന് ഒരു ലക്ഷം രൂപ അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ മേയർ മുസ് ലിഹ് മഠത്തിൽ, സ്ഥിരംസമിതി ചെയർമാന്മാരായ പി.കെ. രാഗേഷ്, അഡ്വ. പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, ടി. രവീന്ദ്രൻ, കെ. പ്രദീപൻ, കെ.പി. അബ്ദുൽ റസാഖ്, എൻ. ഉഷ, എസ് ഷഹീദ, കെ.എം. സാബിറ, കെ. നിർമല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.