കോർപറേഷൻ 2024-25 വർഷത്തെ കരട് പദ്ധതി രേഖ അംഗീകരിച്ചു
text_fieldsകണ്ണൂർ: കോർപറേഷൻ 2024-25 വർഷത്തെ കരട് പദ്ധതി രേഖ കൗൺസിൽ യോഗം അംഗീകരിച്ചു. വാര്‍ഷിക പദ്ധതിയോടനുബന്ധിച്ച വികസന സെമിനാര്‍ ജനുവരി ഒമ്പതിന് രാവിലെ 10.30ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
മസ്റ്ററിങ് നടത്തി പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്നത് സംബന്ധിച്ച് കൗൺസിൽ ചർച്ച ചെയ്തു. കേന്ദ്ര പദ്ധതികൾ കോർപറേഷൻ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ബി.ജെ.പി കൗൺസിലർ പി.കെ. ഷൈജു ആരോപിച്ചു. കേന്ദ്രത്തിന്റേത് മാത്രമായി പദ്ധതികളില്ലെന്നും കേന്ദ്രവും സംസ്ഥാനവും കോർപറേഷനും തുല്യ പങ്കാളിത്തമുള്ളവയാണ് പദ്ധതികളെന്നും മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
മേയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയർ കെ. ഷബീനയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മുസ്ലിഹ് മഠത്തിൽ, ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, വാര്‍ഡ് കമ്മിറ്റിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍, സ്ഥാപന മേധാവികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ വികസന സെമിനാറിൽ പങ്കെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.