ബാങ്ക് െഡപ്പോസിറ്റ് മെഷീനിൽ 21500 രൂപയുടെ കള്ളനോട്ടുകൾ
text_fieldsപഴയങ്ങാടി: ബാങ്കിെൻറ എ.ടി.എം കൗണ്ടറിനോടനുബന്ധിച്ച് സ്ഥാപിച്ച കാഷ് ഡെപ്പോസിറ്റ് മെഷീനിൽ 21,500 രൂപയുടെ കള്ളനോട്ടുകൾ നിക്ഷേപിച്ച നിലയിൽ കണ്ടെത്തി.
പഴയങ്ങാടി എരിപുരത്തെ ആക്സിസ് ബാങ്ക് െഡപ്പോസിറ്റ് മെഷീനിലാണ് 500 രൂപയുടെ 43 കള്ളനോട്ടുകൾ കണ്ടെത്തിയത്. കുശാൽനഗറിലുള്ള ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് വ്യാജ കറൻസികൾ ഉപയോഗിച്ച് നിക്ഷേപം നടത്തിയത്.
ബുധനാഴ്ച കാഷ് െഡപ്പോസിറ്റ് മെഷീൻ തുറന്നതോടെ മെഷീെൻറ പ്രത്യേക അറയിൽ കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു.
കണ്ടെത്തിയ കറൻസികൾ ആക്സിസ് ബാങ്കിെൻറ കണ്ണൂർ റീജ്യനിൽനിന്നും വ്യാജമാണെന്ന് ഉറപ്പുവരുത്തിയതോടെ ആക്സിസ് ബാങ്കിെൻറ പഴയങ്ങാടി ശാഖ മാനേജർ വിജേഷ് കുമാർ പഴയങ്ങാടി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ മാസം 25നാണ് മെഷീനിൽ വ്യാജ കറൻസി നിക്ഷേപിച്ചതെന്ന് സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
മാസ്ക് ധരിച്ച മധ്യവയസ്കെൻറ പടമാണ് നിക്ഷേപകേൻറതായി ദൃശ്യത്തിൽ പതിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.