കണ്ണൂരിൽനിന്ന് ഖത്തറിലേക്ക് പ്രത്യേക വിമാനം; യാത്രക്കാരായി രണ്ടുപേർ മാത്രം
text_fieldsമട്ടന്നൂര്‍: രണ്ടുപേർക്കുവേണ്ടി മാത്രമായി ഖത്തറിൽനിന്ന് സ്വകാര്യ വിമാനം കണ്ണൂർ വിമാനത്താവളത്തിലെത്തി തിരിച്ചുപറന്നു. പ്രമുഖ വ്യവസായി കണ്ണൂര്‍ താണയിലെ എം.പി. ഹസന്കുഞ്ഞിയും ഭാര്യ സുഹറാബിയുമാണ് സ്വകാര്യ വിമാനം വരുത്തി ഖത്തറിലേക്ക് യാത്ര ചെയ്തത്.
ചാർട്ടേഡ് വിമാനത്തിെൻറ യാത്രക്ക് ചെലവായത് 40 ലക്ഷം രൂപയാണ്. 12 സീറ്റുള്ള എയർജറ്റ് ചലഞ്ചര്‍ 605 വിഭാഗത്തില്‍പെട്ട വിമാനം 10.43നാണ് വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ഹസൻകുഞ്ഞിയെയും ഭാര്യയെയുമെടുത്ത് ഉച്ചയോടെ ഖത്തറിലേക്ക് മടങ്ങുകയും ചെയ്തു. ഗൾഫിൽ നിരവധി സ്ഥാപനങ്ങളുടെ സാരഥിയായ ഹസൻകുഞ്ഞി ലോക്ഡൗൺ കാരണം ആറുമാസമായി നാട്ടിലായിരുന്നു.
കോവിഡ് കാരണം വിമാന സർവിസ് മുടങ്ങിയതോടെയാണ് പ്രത്യേക വിമാനം വരുത്തി യാത്ര ചെയ്തത്. കണ്ണൂര്‍ വിമാനത്താവള കമ്പനി ഡയറക്ടർ കൂടിയാണ് ഹസന്‍കുഞ്ഞി. ആരോഗ്യം, ടൂറിസം മേഖലകളിൽ മറ്റുരാജ്യങ്ങളില്‍നിന്ന് ചെറിയ പവര്ജറ്റുകളില് ആളുകള്‍ക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്താൻ കഴിയുമെന്നും ഇതിെൻറ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനുവേണ്ടി കൂടിയാണ് തെൻറ യാത്രയെന്നും ഹസൻ കുഞ്ഞി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.