കോവിഡ് വ്യാപനത്തിനിടെ അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷ; പ്രതിഷേധം
text_fieldsതലശ്ശേരി: കോവിഡ് സമ്പർക്ക വ്യാപനത്തിനിടയിൽ പരീക്ഷ നടത്താനുള്ള കണ്ണൂർ സർവകലാശാല നീക്കത്തിൽ പ്രതിഷേധം. അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷയാണ് ഈ മാസം 20 മുതൽ 27 വരെ നടത്താൻ സർവകലാശാല തീരുമാനിച്ചത്. മാർച്ച് അവസാനത്തോടെ ക്ലാസ് പൂർത്തിയായ വിദ്യാർഥികളുടെ പരീക്ഷ അധികൃതരുടെ അനാസ്ഥയിലാണ് ഇത്രയും നീണ്ടുപോയതെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇതിനിടയിലാണ് പരീക്ഷ നടത്താനുള്ള നടപടിയുമായി കണ്ണൂർ സർവകലാശാല മുന്നോട്ടുേപാകുന്നത്. അവസാനവർഷ പരീക്ഷകളെല്ലാം പൂർത്തിയായെങ്കിലും അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷകൾ മാത്രമാണ് നടക്കാനുള്ളത്.
ജില്ലയുടെ പല ഭാഗങ്ങളിലുംനിന്നുവരുന്ന 1200 കുട്ടികളാണ് പരീക്ഷക്ക് പങ്കെടുക്കേണ്ടത്. പല പ്രദേശങ്ങളും കെണ്ടയ്ൻമെൻറ് സോണുകളാണ്. ഒരു മാസം മുമ്പ് സംഘടന നേതാക്കളുടെയും മറ്റും േയാഗത്തിൽ, ഏതാനും പരീക്ഷകൾ നടത്താൻ സഹകരിക്കണമെന്ന് അവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരെല്ലാം അതിന് അനുമതി നൽകിയതായാണ് അറിയുന്നത്. എന്നാൽ, ആവശ്യമായ യാത്രാ സൗകര്യങ്ങളോ മറ്റുകാര്യങ്ങളോ ഒരുക്കിയിട്ടില്ല. രോഗവ്യാപന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്നാണ് പൊതുവേ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.