കോവിഡ് ബാധിച്ച് മരിച്ച പയഞ്ചേരി സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsഇരിട്ടി: കോവിഡ് ബാധിച്ച് മരിച്ച ഇരിട്ടി പയഞ്ചേരി സ്വദേശിയുടെ മൃതദേഹം കോവിഡ് പ്രോേട്ടാകോള്‍ പ്രകാരം ഖബറടക്കി. പയഞ്ചേരി സജിന മന്‍സിലില്‍ പി.കെ. മുഹമ്മദ് എന്ന ദര്‍ശന മുഹമ്മദിെൻറ (70) മൃതദേഹമാണ് ഇരിട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
ബുധനാഴ്ച രാത്രി 11ഒാടെയാണ് മുഹമ്മദ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദിന് ബുധനാഴ്ചയാണ് കോവിഡ് പോസിറ്റിവായത്. കരള്‍ രോഗത്തിന് ചികിത്സ തുടരുന്ന മുഹമ്മദിനെ വൈകീട്ടോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരെൻറയും നഗരസഭ ചെയര്മാന് പി.പി. അശോകെൻറയും താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രെൻറയും നേതൃത്വത്തില്‍ മഹല്ല് കമ്മിറ്റി പ്രതിനിധികളും മുഹമ്മദിെൻറ ബന്ധുക്കളുമായി സംസാരിച്ച് ഖബറടക്കത്തിന് ഒരുക്കം നടത്തി. 10 അടി താഴ്ചയില്‍ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തു.
തുടര്‍ന്ന് സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ക്കും ആരോഗ്യ വകുപ്പിനും കൈമാറി. പരിയാരത്തുനിെന്നത്തിയ ആരോഗ്യ സംഘം ഖബറടക്ക ഒരുക്കങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്കി. ഖബര്സ്ഥാന് ചുറ്റും അണുനശീകരണ പ്രവൃത്തി നടത്തി.പി.പി.ഇ കിറ്റ് ധരിച്ച വളൻറിയര്‍മാര്‍ക്ക് സംസ്കാരത്തിനുള്ള നിർദേശങ്ങള്‍ ആരോഗ്യ വകുപ്പ് നൽകി.
തുടര്‍ന്ന് ഉച്ചക്ക് ഒന്നരയോടെ മൃതദേഹം പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഖബർസ്ഥാനില്‍ എത്തിച്ചു. മുഹമ്മദിെൻറ സഹോദരന് പി.കെ. മുസ്തഫ ഹാജി, പള്ളി കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല ഹാജി എന്നിവരുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ 10 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കി ഖബറടക്കി.
ഖബറടക്കത്തിന് നേതൃത്വം നല്കിയ നാലുപേരും കോവിഡ് പ്രോേട്ടാകോള്‍ പ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. മേയ് 22ന് മസ്കത്തിൽനിന്ന് കുടുംബാംഗങ്ങളായ മൂന്നുപേർക്കൊപ്പം കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ഇവർ നാലുപേരും കൂത്തുപറമ്പ് വേങ്ങാട്ടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മുഹമ്മദിെൻറ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഹൃദയ സംബന്ധമായ അസുഖമുളള ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടിയിലെ ആദ്യകാല വസ്ത്രവ്യാപാരിയാണ് മുഹമ്മദ്. ദർശന വസ്ത്രാലയം ഉടമയായിരുന്നു. പിതാവ്: പുതിയപറമ്പൻ ആബു ഹാജി. മാതാവ്: ആയിശ. ഭാര്യ: ആത്തിഖ. മക്കൾ: സനീദ്, സ്വാദിഖ് (ഇരുവരും മസ്കത്ത്), സജ്ന. മരുമക്കൾ: സിദ്ദീഖ്, മിസ്രിയ, സഫല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.