സി.പി.എം നേതാവിന്റെ 'പെരുമാറ്റ ദൂഷ്യം' പാർട്ടിക്ക് പുറത്ത് ചർച്ചയാക്കി; 10 പാർട്ടി അംഗങ്ങൾക്കെതിരെ നടപടി
text_fieldsകണ്ണൂർ: സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റിക്ക് കീഴിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍റെ സത്രീകള്‍ക്കെതിരായ പെരുമാറ്റ ദൂഷ്യ പരാതി പാർട്ടി വേദിക്ക് പുറത്ത് ചർച്ചയാക്കിയ സംഭവത്തിൽ നടപടി. രണ്ടര വര്‍ഷം മുമ്പ് ഉണ്ടായ പരാതിയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് നീണ്ടത്.
മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്ന് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഒരു മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, മൂന്ന് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ എന്നിവരോടാണ് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
തദ്ദേശസ്ഥാപന അധ്യക്ഷൻ വനിതാ സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ് ഉയർന്ന പരാതി. ഇൗ പരാതിയില്‍ നടപടിയെടുക്കാതെ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇയാളെ മത്സരിപ്പിച്ചു. ഇതിൽ അസംതൃപ്തരായ പാർട്ടി അംഗങ്ങൾ ഈ വിഷയം മറ്റ് ബ്രാഞ്ചുകളിലെ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ പാർട്ടി നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.