ഹാൻവീവിൽ പ്രതിസന്ധി രൂക്ഷം: സി.െഎ.ടി.യു നിരാഹാര സത്യഗ്രഹം തുടങ്ങി
text_fieldsകണ്ണൂർ: ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ മാസങ്ങളായി മുടങ്ങിയതിനെ തുടർന്ന് ഹാൻവീവിെൻറ ആസ്ഥാനമായ കണ്ണൂരിൽ സി.െഎ.ടി.യുവിെൻറ നേതൃത്വത്തിൽ രാപ്പകൽ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചു. സംഭവത്തിൽ നേരത്തെ സി.െഎ.ടി.യു, എസ്.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ധർണ സമരം, സൂചന പണിമുടക്ക് എന്നിവയടക്കം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. തുടർന്നും മാനേജ്മെൻറ് അനുകൂല നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.െഎ.ടി.യു നേതൃത്വത്തിൽ റിലേ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചത്. സമരം സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.
സി.പി.എമ്മിെൻറ മുതിർന്ന നേതാവും സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവനാണ് ഹാൻവീവ് ചെയർമാൻ. അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. വളരെ പ്രയാസത്തോടെയാണ് ചെയർമാൻ സ്ഥാനത്ത് തുടരുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഹാൻവീവിെൻറ കെട്ടിടവും സ്ഥലവും പണയംവെച്ച് വായ്പയെടുത്ത് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പദ്ധതിയുണ്ട്. അല്ലെങ്കിൽ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണ്. ചിലർ ഇതിൽ വൻ അഴിമതിയാണ് നടത്തിയത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇതിൽ നടന്നത്. ഇതൊക്കെ പ്രതിസന്ധി ഇരട്ടിയാക്കി.
വേതനത്തിനുപുറമെ ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പള പരിഷ്കരണം, ക്ഷാമബത്ത, ലീവ് സറണ്ടർ, സ്ഥാനക്കയറ്റം എന്നിവയും കാലങ്ങളായി കോർപറേഷനിൽ മുടങ്ങിയിട്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതടക്കം ഇരട്ടി പ്രതിസന്ധിയാണ് ഹാൻവീവിന് വരുത്തിവെച്ചതെന്നാണ് മാനേജ്മെൻറിെൻറ വാദം. എന്നാൽ, മാനേജ്മെൻറിെൻറ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.