അപകടഭീഷണിയായ തണൽ മരം മുറിച്ചുമാറ്റണം
text_fieldsമാഹി: പള്ളൂർ -പന്തക്കൽ റോഡിൽ പന്തോക്കാട് കവലയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന കൂറ്റൻ തണൽ മരം അപകടാവസ്ഥയിൽ. പാതയോരത്ത് തഴച്ചു വളർന്ന മരം മാഹി പൊതുമരാമത്ത് വകുപ്പ് അധികൃതരാണ് മുറിച്ചു മാറ്റേണ്ടത്. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് ഈ മരച്ചുവട്ടിലാണ്. എതിർ ഭാഗത്ത് ട്രാൻസ്ഫോമർ യൂനിറ്റും ഹൈടെൻഷൻ വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽമരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പി.ഡബ്ലൂ.ഡിയിൽ പരാതി നൽകിയെങ്കിലും നടപടിയായില്ല. ഓട്ടോ സ്റ്റാൻഡിൽ 30 ഓട്ടോകളാണ് പാർക്ക് ചെയ്യുന്നത്. ഡ്രൈവർമാർ ഭീതിയോടെയാണ് യാത്രികരെയും കാത്ത് ഓട്ടോയിൽ ഇരിക്കേണ്ടിവരുന്നത്.
രണ്ടു മാസം മുമ്പ് മരത്തിന്റെ ശിഖരം അടർന്ന് ദേഹത്തുവീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. രണ്ടാഴ്ച മുമ്പ് കവലയിൽനിന്ന് നൂറു മീറ്റർ അകലെയുണ്ടായിരുന്ന മറ്റൊരു മരം വൈദ്യുതി ലൈനിൽ പൊട്ടിവീണ് നാശം സംഭവിച്ചിരുന്നു. അപകടാവസ്ഥയിലായ മരം ഉടൻ മുറിച്ചു നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.