മലയോരത്ത് വകുപ്പുതല ഏകോപനം അനിവാര്യം -കാര്‍ഷിക ശിൽപശാല
text_fieldsകണ്ണൂർ: കാലാവസ്ഥ മാറ്റത്തിന്റെ കടുത്ത വെല്ലുവിളി നിലനിൽക്കുന്ന ജില്ലയുടെ മലയോര മേഖലയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ വകുപ്പുകളുടെ ഏകോപനവും കൂട്ടായ ഇടപെടലും ആവശ്യമാണെന്ന് കർഷക ശിൽപശാല. കൃഷി വകുപ്പും ജില്ല പഞ്ചായത്തും അസര്‍ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ജില്ലതല കാര്‍ഷിക ശില്പശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
ഉല്പന്നങ്ങള്ക്ക് കൃത്യമായ വിപണി ഉറപ്പാക്കാനായാല്‍ കാര്‍ഷിക മേഖല കൂടുതല്‍ മെച്ചപ്പെടുമെന്ന് കൃഷി വിദഗ്ധ ഉഷ ശൂലപാണി പറഞ്ഞു. ജില്ല ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ജൈവ വൈവിധ്യങ്ങള്‍ക്കനുസരിച്ച് വേണം കൃഷി ചെയ്യാന്‍. വളര്‍ത്തിയെടുത്താല്‍ നിരവധിപേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭിക്കും. ഉല്പന്നങ്ങള് വില്പന നടത്താനുള്ള വഴികളുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് വരുമാനമുണ്ടാകും. അതിലൂടെ കൃഷി നിലനിര്‍ത്താം. ലാഭകരമായ കൃഷിക്ക് പഠനം ആവശ്യമാണ്. മണ്ണിന്റെ പ്രത്യേകത, വിപണി സാധ്യത, ലാഭകരമായ ഉല്പന്നം തുടങ്ങിയവ പഠനത്തിലൂടെ മനസ്സിലാക്കി കൃഷിയില്‍ മാറ്റം വരുത്താനാകണം. ഗുണമേന്മയുള്ള വിത്തുകള്‍ പ്രാദേശികമായി സൂക്ഷിക്കാന്‍ സൗകര്യമുണ്ടാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘കാര്‍ഷിക മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം, കാലാവസ്ഥ പ്രതിരോധ ശേഷിയും ഊര്‍ജകാര്യക്ഷമതയും കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ നടന്ന ശിൽപശാലയില് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മാതൃക പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബി.കെ. അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതി വൈസ് ചെയര്മാന് ടി. ഗംഗാധരന്, ഇ.എം.സി ഊര്‍ജകാര്യക്ഷമത വിഭാഗം തലവന്‍ ജോണ്സണ് ഡാനിയേല്‍, ഡോ. സി. ജയറാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.