‘ധർമടം ഐലന്റ് കാർണിവൽ’ നാളെ മുതൽ
text_fieldsകണ്ണൂർ: ധർമടം ഗ്രാമപഞ്ചായത്തും ഡി.ടി.പി.സിയും സംഘടിപ്പിക്കുന്ന ‘ധർമടം ഐലന്റ് കാർണിവൽ’ വെള്ളിയാഴ്ച വൈകീട്ട് ആറിന് ധർമടം തുരുത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
10 ദിവസത്തെ കാർണിവലിന്റെ ഭാഗമായി കലാസാംസ്കാരിക പരിപാടികൾ, എക്സിബിഷൻ, വിപണനമേള, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ബോട്ടിങ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 23ന് വൈകീട്ട് അഞ്ചിന് മൊയ്തു പാലം പരിസരത്തുനിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.
വികസനചർച്ച, മയക്കുമരുന്നിനെതിരെ ജനകീയ ബോധവത്കരണം എന്നിവ സംഘടിപ്പിക്കും. എല്ലാദിവസവും രാത്രി 7.30നാണ് കലാസാംസ്കാരിക പരിപാടി. ധർമടം തുരുത്തിലേക്ക് വിനോദസഞ്ചാര സാധ്യതകളെ ആകർഷിക്കുകയാണ് കാർണിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.