നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കാണരുത് -സന്തോഷ് കുമാർ എം.പി
text_fieldsവാടിക്കൽ താരാപുരം ശ്രീ ദുർഗാംബിക ക്ഷേത്രപരിസരത്തെ മിനി മാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനം അഡ്വ. പി. സന്തോഷ് കുമാർ എം.പി നിർവഹിക്കുന്നു
പഴയങ്ങാടി: നാടിന്റെ വികസനത്തിൽ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാവരുതെന്നും ജനപ്രതിനിധികൾ തങ്ങളുടെ ഫണ്ട് ചെലവഴിക്കുന്നത് ഔദാര്യമല്ലെന്നും ജനങ്ങളുടെ ആവശ്യത്തിനുള്ള ഫണ്ടുകളാണെന്നും രാജ്യസഭാംഗം അഡ്വ. പി. സന്തോഷ് കുമാർ പറഞ്ഞു.
സന്തോഷ് കുമാർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മാടായി പഞ്ചായത്ത് പരിധിയിലുള്ള കുണ്ടിൽ തടം ക്രെസന്റ് റോഡിന്റെ നിർമാണ പ്രവർത്തനവും വാടിക്കൽ താരാപുരം ശ്രീ ദുർഗാംബിക ക്ഷേത്രപരിസരത്തെ മിനി മാസ്റ്റ് വിളക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷതവഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി. മുഹമ്മദ് റഫീഖ്, രേഷ്മ പരാഗൻ, മാടായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജനാർദൻ, മണി പവിത്രൻ, പി.വി. ബാബു രാജേന്ദ്രൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുനിൽ കുമാർ, മാടായി പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
മിനി മാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനത്തിൽ മാടായി പഞ്ചായത്ത് അംഗങ്ങളായ എം.പി. കുഞ്ഞിക്കാതിരി, കെ.വി. റിയാസ്, താരാപുരം ക്ഷേത്രസമിതി പ്രസിഡന്റ് എൻ.വി. ഗോപാലൻ, വിവേക് വാടിക്കൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.