കണ്ടൽ പൊക്കുടനെ അടുത്തറിയാൻ ഡോക്യുമെൻററി ഒരുങ്ങുന്നു
text_fieldsകണ്ണൂർ: ഒറ്റയാന്മാരായ ചില സർഗാത്മക വ്യക്തിത്വങ്ങൾ അവരുടെ സർഗശേഷികൊണ്ടും കഠിനാധ്വാനം കൊണ്ടും ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തും. തെൻറ കർമപഥത്തിൽ സ്വയം വളർന്നുപന്തലിച്ച്, സമകാലത്തിനും വരും കാലത്തിനും തണലും പ്രതീക്ഷയുമായിത്തീർന്ന മഹാവൃക്ഷമാണ് കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ.
പൊക്കുടെൻറ കഥ ഒരേസമയം പ്രകൃതിയുടെ പുനർജീവനത്തിെൻറയും മാനവരാശിയുടെ പ്രത്യാശയുടെയും കഥകൂടിയാണ്. ആ ജീവിതം പരിസ്ഥിതി പഠനത്തിെൻറയും പ്രകൃതി സംരക്ഷണത്തിെൻറയും പാഠശാലയായി നമുക്കു മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നു.
ഒരു പ്രാന്തൻ കണ്ടലിെൻറ ജീവചരിത്രം (Biography of a Mad Mangrove) എന്ന പേരിൽ കണ്ടൽകാടുകളുടെ പാരിസ്ഥിതിക പ്രാധാന്യവും കല്ലേൻ പൊക്കുടെൻറ ജീവിതത്തെയും മുൻനിർത്തി ഡോക്യുമെൻററി ഫിലിം പൂർത്തിയാവുകയാണ്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.ടി. ബാബുരാജാണ് ആശയവും പഠനവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഭൂമിയുടെ വൃക്കകളാണ് കണ്ടൽചെടികൾ എന്നോർമിപ്പിക്കുമ്പോൾതന്നെ സമകാലിക ഹരിത രാഷ്ട്രീയവും അത് നേരിടുന്ന വെല്ലുവിളികളും പ്രശ്നവത്കരിക്കുന്നുണ്ട് ഈ ഡോക്യുമെൻററി.
രമേഷ് റോഷ് കാമറയും സുജിബാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. പൊക്കുടെൻറ മക്കളായ ആനന്ദനും രഘുവും ചിത്രത്തോടൊപ്പം ചേരുന്നു. കരിവെള്ളൂർ മുരളി, പരിസ്ഥിതി പ്രവർത്തകനായ ഹരി നനവ്, ആശാ ഹരി എന്നിവരുടെ സാന്നിധ്യവുമുണ്ട്. കണ്ടൽ പൊക്കുടനെക്കുറിച്ചുള്ള കവിതകൾ, ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയൊക്കെ ഈ ഡോക്യുമെൻററിയിൽ ചേർത്തിട്ടുണ്ട്. പഴയങ്ങാടി, പുല്ലൂപ്പിക്കടവ്, ചക്കരക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലാൽഹരയുടെ ബാനറിലാണ് ചിത്രത്തിെൻറ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.