പയ്യാമ്പലത്ത് പട്ടിയെ കൊന്ന് കത്തിച്ച നിലയിൽ; പ്രതിഷേധവുമായി ബി.ജെ.പി
text_fieldsകണ്ണൂർ: പയ്യാമ്പലത്ത് കെ.ജി മാരാർ സ്മൃതി മണ്ഡപത്തിന് സമീപം പട്ടിയെ കൊന്ന് കത്തിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. തിങ്കളാഴ്ച പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇതുസംബന്ധിച്ച് ബി.ജെ.പി ജില്ല നേതൃത്വം കണ്ണൂര്‍ ടൗണ്‍ സി.െഎക്ക് പരാതി നല്കി.
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം നടത്താന്‍ വേണ്ടിയുള്ള വിറകിനുള്ള തടിക്കഷണങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി നേരത്തെ തന്നെ കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിരുന്നു. മേയർ അഡ്വ.ടി.ഒ. മോഹനൻ സംഭവസ്ഥലം സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബി.ജെ.പി കണ്ണൂർ മണ്ഡലം പ്രസിഡൻറ് കെ. രതീഷ്, ജില്ല സെക്രട്ടറി അഡ്വ.അർച്ചന വണ്ടിച്ചാൽ, കിസാൻ മോർച്ച ജില്ല മീഡിയ കൺവീനർ ബിനിൽ കണ്ണൂർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
സാമൂഹിക വിരുദ്ധർക്കെതിരെ ഒന്നിക്കണം –മേയർ
കണ്ണൂർ: സംഭവത്തിൽ രാഷ്ട്രീയ ആരോപണമല്ല, സാമൂഹിക വിരുദ്ധർക്കെതിരെ ഒറ്റക്കെട്ടായ നിലപാടാണ് വേണ്ടതെന്ന് മേയർ അഡ്വ.ടി.ഒ. മോഹനൻ പറഞ്ഞു. ഇത് രാഷ്ട്രീയമായി കാണരുത്. സ്മൃതി മണ്ഡപത്തിന് തടസ്സമായി കൂട്ടിയിട്ട വിറക് നീക്കാൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കേണ്ടെതന്നും മേയർ പറഞ്ഞു. സംഭവത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നൽകാത്ത കണ്ണൂർ കോർപറേഷെൻറ അനാസ്ഥയാണ് സംഭവത്തിന് കാരണം. സാമൂഹികവിരുദ്ധരെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.