കുടിവെള്ള വിതരണം മുടങ്ങി; നടപടിയില്ല
text_fieldsകല്യാശ്ശേരി: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ള വിതരണം പതിവായി മുടങ്ങുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഒരുദിവസം കുറച്ചുസമയം മാത്രമാണ് വിതരണം ഉണ്ടായത്. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പല പ്രദേശങ്ങളിലും ഉപഭോക്താക്കൾ പാചകാവശ്യത്തിനും കുടിക്കാനും ജല അതോറിറ്റിയുടെ പൈപ്പുവെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ഈ ഘട്ടത്തിലാണ് അധികൃതരുടെ പിടിപ്പുകേടുമൂലം ദിവസങ്ങളായി കുടിവെള്ളം മുടങ്ങുന്നത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി മേഖലകളാണ് ജപ്പാൻ കുടിവെള്ളം മുടങ്ങുന്നതുകാരണം ഏറെ പ്രയാസമനുഭവിക്കുന്നത്.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വിതരണം നിലച്ചതിനാൽ പള്ളിക്കുന്ന്, ചിറക്കൽ പഞ്ചായത്തുകളിലും മറ്റു പ്രദേശങ്ങളിലും കുടിവെള്ള വിതരണം ദിവസങ്ങളോളം നിലച്ചിരുന്നു. ശക്തമായ മഴയെത്തുടർന്ന് പഴശി പ്രോജക്ടിലെ ഷട്ടർ തുറക്കുന്ന വേളയിൽ ക്രമാതീതമായി ചളി വന്നുനിറയുന്നതിനാൽ പമ്പിങ് നടത്താൻ കഴിയാത്തതിനാലാണ് കുടിവെള്ള വിതരണം നടക്കാത്തതെന്നാണ് കല്യാശ്ശേരിയിലെയും കണ്ണൂരിലെയും ചുമതലപ്പെട്ട എൻജിനീയർമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. അടുത്ത ദിവസം തന്നെ സാധാരണ നിലയിലാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലഭാഗത്തും ഇപ്പോഴും കുടിവെള്ളം കിട്ടാക്കനിയാണ്. വീണ്ടും അധികൃതരെ ബന്ധപ്പെട്ടപ്പോർ വിതരണം പുന:സ്ഥാപിക്കാന്‍ കാലതാമസമുണ്ടാകുമെന്ന മറുപടിയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.