ലഹരിയിൽ മയങ്ങി കണ്ണൂർ
text_fieldsകണ്ണൂർ: മയക്കുമരുന്ന് ലഹരിയുടെ വലയില്‍ മയങ്ങിക്കിടക്കുകയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങൾ. നഗരങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയും ഗുണ്ടാസംഘങ്ങളും പെരുകുകയാണ്. മയക്കുമരുന്നിന്റെ പിടിയിലാകുന്നവരുടെ എണ്ണം ഓരോ വര്‍ഷവും പെരുകുന്നതായി നാര്‍കോട്ടിക്സ് കണ്ട്രോള് വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാഫിയ സംഘങ്ങൾ വിദ്യാർഥികളെപ്പോലും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്നുണ്ടെന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. കണ്ണൂർ സിറ്റി, ആയിക്കര, ഉരുവച്ചാൽ, കൊടപ്പറമ്പ്, മരക്കാർകണ്ടി, തയ്യിൽ, കണ്ണൂക്കരകുളം, സൗത്ത് റെയിൽവേ സ്റ്റേഷൻ, തലശ്ശേരി കടലപാലം, മട്ടാമ്പ്രം തുടങ്ങിയ ഭാഗങ്ങളിലാണ് മയക്കുമരുന്ന് സംഘങ്ങൾ സജീവമാകുന്നത്. പ്രതികരിക്കുന്നവർക്കെതിരെ അക്രമം അഴിച്ചുവിടുന്നതിനാൽ പലരും മയക്കുമരുന്ന് സംഘങ്ങൾെക്കതിരെ പരാതിപറയാറില്ല.
അക്രമങ്ങൾ ഉണ്ടാകുേമ്പാൾ മാത്രമാണ് പൊലീസ് ഇടപെടുന്നതെന്നും പരാതിയുണ്ട്. ആയിക്കരയിൽ ലഹരിക്കടിമയായ യുവാക്കളുടെ കുത്തേറ്റ് ഹോട്ടലുടമ ജസീർ കൊല്ലപ്പെട്ടതോടെ സിറ്റി മേഖല കേന്ദ്രീകരിച്ച് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ആയിക്കരയിൽ മയക്കുമരുന്നു സംഘങ്ങൾ വിലസുകയാണ്. കടലോരം കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യവണ്ടികളിലാണ് മയക്കുമരുന്ന് കടത്തെന്നും പരാതിയുണ്ട്. തീരപ്രദേശത്തെ പഴയ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന വീടുകൾ, റെയിൽപാളങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മാഫിയ സംഘങ്ങളുെട പ്രവർത്തനം. തയ്യിൽ ഭാഗത്ത് പാറക്കെട്ടുകളിലാണ് ഇവരുടെ താവളം. പലപ്പോഴും പൊലീസിനും എക്സൈസിനും ഈ ഭാഗത്തേക്ക് കടക്കാൻ പോലും കഴിയാറില്ല.
കല്ലഞ്ചേരിപാലം, കടലായി, സദ്ദാംബീച്ച്, വട്ടക്കുളം, മൈതാനപള്ളി തുടങ്ങിയ പ്രദേശങ്ങളും ലഹരിസംഘങ്ങളുടെ പിടിയിലാണ്. എം.ഡി.എം.എ അടക്കമുള്ള ന്യൂജൻ ലഹരിവസ്തുക്കളുടെ ഒഴുക്കാണ് ഇവിടെ. മോഷ്ടിച്ച വാഹനങ്ങളിലാണ് കടത്തെന്നതിനാൽ ഇവർ പൊലീസിനെയും കബളിപ്പിക്കുകയാണ്.
വിവരം നൽകുന്നവർക്ക് നേരെ ഭീഷണി, ആക്രമണം
മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ പൊലീസിൽ പരാതിപ്പെടുന്നവരോടും വിതരണം സംബന്ധിച്ച വിവരം നൽകുന്നവരോടും പകവീട്ടുന്ന സംഘങ്ങൾ മേഖലയിൽ ഭീതി പടർത്തുകയാണ്. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കിടയിലും ഇവർക്ക് പിടിയുണ്ടെന്നാണ് വിവരം.
മയക്കുമരുന്ന് വിൽപന അധികാരികളെ അറിയിച്ചവരെ തെരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയും ൈകയേറ്റം െചയ്യുകയും ചെയ്ത സംഭവങ്ങൾ ആയിക്കരയിലടക്കം ഉണ്ടായിട്ടുണ്ട്. തയ്യിലും തെഴുക്കിൽ പീടികയിലും തലശ്ശേരി പഴയ ബസ്സ്റ്റാൻഡിലും മയക്കുമരുന്ന് മാഫിയക്കെതിരെ പരാതിപ്പെട്ടവരുടെ വാഹനങ്ങൾ നശിപ്പിക്കുകയും മർദിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. രണ്ടുവർഷം മുമ്പ് കണ്ണൂർ സിറ്റിയിൽ ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന തടഞ്ഞ യുവാക്കളെ കണ്ണൂർ നഗരമധ്യത്തിൽ കൈകാര്യം ചെയ്യുന്ന നിലയുണ്ടായി.
കൊലപാതകങ്ങൾ അടക്കമുള്ള കുറ്റകൃത്യങ്ങൾ നടക്കുേമ്പാൾ മാത്രമേ പൊലീസിെൻറ ഭാഗത്തുനിന്നും പരിശോധനകളും നടപടികളും ഉണ്ടാകുന്നുള്ളൂവെന്ന പരാതി വ്യാപകമാണ്. മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും സജീവമാണ്. ഉരുവച്ചാലിൽ വിൽപനയെചൊല്ലി ഇരുസംഘങ്ങൾ തമ്മിലുള്ള തർക്കം തെരുവുയുദ്ധത്തിലേക്ക് കടന്നിരുന്നു. ഒന്നര മണിക്കൂർ തെരുവിൽ അഴിഞ്ഞാടിയശേഷമാണ് പൊലീസ് എത്തിയതെന്നും പരാതിയുണ്ട്. സ്റ്റേഷനിൽ വാഹനമില്ലെന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്. ഇതിനെ തുടർന്ന് പ്രദേശത്ത് മൂന്നുപേർക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസുകൾ എവിടെയും എത്തുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
നടപടികളുമായി പൊലീസ്
ഇടക്കിടെയുണ്ടാകുന്ന അതിക്രമങ്ങൾക്കും ലഹരിവസ്തുക്കളുടെ കടത്തിനും പിന്നാലെ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ലഹരികടത്തും ഉപയോഗവുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിൽ കണ്ണൂർ സിറ്റിപൊലീസ് പരിധിയില്‍ കഴിഞ്ഞ ജനുവരി 24 മുതല്‍ ഫെബ്രുവരി നാലുവരെ 128 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലയിലെ പ്രധാന റോഡുകളില്‍ രാത്രി പട്രോളിങ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ടര്‍ഫ് കോര്‍ട്ടുകളിലടക്കം യുവാക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി വൈകി നഗരത്തിൽ കഴിച്ചുകൂട്ടുന്നവരെ കർശനമായി നിരീക്ഷിക്കും. വാഹനപരിശോധനയും കർശനമാക്കിയിട്ടുണ്ട്.
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കണ്ണൂർ: എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂര്‍ സിറ്റിയില്‍ യുവാവ് പൊലീസ് പിടിയിലായി. കണ്ണൂർ സിറ്റി ആനയിടുക്കിൽ സ്ഥലത്ത് വാഹനപരിശോധനക്കിടയിലാണ് പി.പി റോഡ് ബീവി നിവാസിൽ ജസീം അഹമ്മദ് (30) പിടിയിലായത്. സിറ്റി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി.കെ. സുമേഷിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
റോഡ് അരികില്‍ നില്‍ക്കുകയായിരുന്ന പ്രതി പൊലീസിനെ കണ്ടു പരിഭ്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടു സംശയം തോന്നിയ പൊലീസ് സംഘം ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചു െവച്ച നിലയില്‍ മയക്കുമരുന്നു കണ്ടെത്തിയത്. എ.എസ്.ഐമാരായ രാഗേഷ്, മണി ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.