ലഹരിമരുന്ന് ഉപയോഗം; ടര്‍ഫുകളിൽ ഇനി രാത്രി കളിവേണ്ട
text_fieldsകണ്ണൂര്‍: ജില്ലയിലെ സിറ്റി പൊലീസ് പരിധിയിലെയും മറ്റ് പ്രധാന ടൗണുകളിലും പ്രവര്‍ത്തിക്കുന്ന ഫുട്ബാൾ/ക്രിക്കറ്റ് ടര്‍ഫുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം വരുത്തി പൊലീസ് ഉത്തരവായി.
കലക്ടര്‍ എസ്. ചന്ദ്രശേഖറിന്‍റെ ഉത്തരവ് പ്രകരമാണ് നടപടി. ടർഫുകൾ രാത്രി വൈകിയും പ്രവർത്തിക്കുകയും ഇവയിൽ പലയിടങ്ങളിലും ലഹരിമരുന്നുകളുടെയും മറ്റ് മയക്കുമരുന്നുകളുടെയും ഉപയോഗവും വില്‍പനയും നടക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. എല്ലാ ടർഫുകളും രാത്രി 12നുശേഷം പ്രവർത്തിക്കാൻ പാടില്ലെന്നാണ് പൊലീസിന്‍റെ നിർദേശം.
ജില്ലയിലെ എല്ലാ ടർഫ് ഉടമകളോടും ഈ ഉത്തരവ് കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ടർഫുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ കാർഡുകൾ/ടോക്കണുകൾ/ടിക്കറ്റുകൾ എന്നിവ നൽകാനും നിർദേശിച്ചിട്ടുണ്ട്.
രാത്രി പട്രോളിങ് സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ടര്‍ഫ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.