Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ ലഹരിവേട്ട;...

കണ്ണൂരിൽ ലഹരിവേട്ട; എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും 924 ലി​റ്റ​ർ സ്പി​രി​റ്റും പി​ടി​കൂ​ടി

text_fields
bookmark_border
drugs hunt
cancel
camera_alt

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ 924 ലി​റ്റ​ർ സ്പി​രി​റ്റും പി​ടി​കൂ​ടി​യ വാ​ഹ​ന​വും

ക​ണ്ണൂ​ർ: സി​റ്റി പൊ​ലീ​സും ഡാ​ൻ​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും 924 ലി​റ്റ​ർ സ്പി​രി​റ്റും പി​ടി​കൂ​ടി. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 4.26ഗ്രാം ​എം.​ഡി.​എം.​എ​യും 3.07 ഗ്രാം ​ക​ഞ്ചാ​വു​മാ​യി തൂ​വ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ പൊ​ക്ക​യി​ന്റെ​വി​ട ഹൗ​സി​ൽ പി. ​അ​രു​ൺ (27), വ​ട​ക്കെ​യി​ൽ ഹൗ​സി​ൽ അ​ജി​നാ​സ് (27), കി​ഴ​ക്കെ​യി​ൽ ഹൗ​സി​ൽ കെ. ​ഷാ​ലി​ൻ (30), എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ​തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണൂ​ർ യോ​ഗ​ശാ​ല റോ​ഡി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം സ്കൂ​ളി​ന് മു​ൻ​വ​ശം നി​യ​മ വി​രു​ദ്ധ​മാ​യി കാ​റി​ൽ ക​ട​ത്തി​യ 924 ലി​റ്റ​ർ സ്പി​രി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. 28 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​നം ഓ​ടി​ച്ചു വ​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ സി.​എ​ച്ച്. ന​സീ​ബ്, ഹാ​രി​ഷ്, മ​ഹി​ജ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ അ​ജ​യ​ൻ, ര​ഞ്ജി​ത്ത്, എ​സ്.​സി.​പി ഒ. ​മി​ഥു​ൻ, സി.​പി.​ഒ​മാ​രാ​യ നാ​സ​ർ, റ​മീ​സ്, മെ​ൽ​വി​ൻ, ശ്രീ​ജേ​ഷ്, റ​ജി​ൽ​രാ​ജ്, ബി​നു, രാ​ഹു​ൽ, അ​നൂ​പ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsseizedmdmacannabisdrugs hunting
News Summary - Drugs hunting in Kannur-MDMA-cannabis and 924 liters of spirit seized
Next Story