ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചു
text_fieldsഅഴീക്കോട്: തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി. അഴീക്കോട് ചാലിലെ അർജുനെയാണ് ആക്രമിച്ചത്. ബുധനാഴ്ച ഉച്ച മൂന്നിന് അഴീക്കൽ ബസ്സ്റ്റാൻഡിലാണ് സംഭവം. തലക്ക് പരിക്കേറ്റ അർജുനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അർജുനെ ആശുപത്രിയിൽ സന്ദർശിച്ചു.
പാനൂരിൽ പരക്കെ അക്രമം
പാനൂർ: തെരഞ്ഞെടുപ്പിനെ തുടർന്ന് പാനൂർ മേഖലയിൽ പരക്കെ അക്രമം. പാലത്തായിൽ യു.ഡി.എഫ് പ്രകടനത്തിനുനേരെ അക്രമം നടന്നു. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ലീഗ് വിമത മത്സരിച്ച പാലത്തായി ഏഴാം വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി പ്രീത അശോകിെൻറ വിജയാഹ്ലാദ പ്രകടനത്തിന് നേരെയാണ് തിരുവങ്ങോത്ത് സംഘർഷമുണ്ടായത്.
മത്തത്ത് അശോകൻ (64), കല്ലം കുന്നുമ്മൽ ഉപേഷ് (30) എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ. ഷിബിനയുടെ വീടിനു നേരെയും അക്രമം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.