ടെക്നിക്കല്‍ സ്കൂള്‍ എട്ടാം ക്ലാസ് പ്രവേശനം
text_fieldsകണ്ണൂർ: തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ 13. ഏഴാം ക്ലാസ് യോഗ്യതയുള്ള 16 വയസ്സ് തികയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ അപേക്ഷകരുണ്ടായാല് ഏഴാം ക്ലാസ് നിലവാരത്തിലുള്ള കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, മെൻറല്‍ എബിലിറ്റി എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോണ്‍: 8113965609, 9020304069.
നടുവില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2021-22 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ഓണ്‍ലൈനായി ആരംഭിച്ചു.ഏപ്രില്‍ 13 വരെ www.polyadmission.org/ths മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9809794930, 9447340796.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.