നിത്യചെലവിനും തുടർ ചികിത്സക്കും സഹായം കാത്ത് വൃദ്ധ ദമ്പതികൾ; സുമനസ്സുകൾ കനിയണം
text_fieldsകൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് വെങ്ങലോടിയിലെ മറ്റപ്പള്ളിൽ ജോസഫ്-അച്ചാമ്മ ദമ്പതികളാണ് വൃക്ക ചുരുങ്ങുന്ന രോഗവും കാൻസറും കാരണം നിത്യചെലവിനും തുടർ ചികിത്സക്കും സഹായത്തിനായി കാത്തിരിക്കുന്നത്. ജോസഫിന് 85 വയസ്സുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി വൃക്ക ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലാണ്. മാസം 5000 രൂപയുടെ മരുന്ന് വേണം. ഭാര്യ അച്ചാമ്മക്ക് 77 വയസ്സായി. കഴിഞ്ഞ മാസമാണ് കാൻസർ സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് പേർക്കും മാസം 15000ത്തോളം രൂപ മരുന്നിന് മാത്രമായി വരുന്നുണ്ട്.
പണമില്ലാത്തതിനാൽ തുടർ ചികിത്സയും മരുന്നും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇവർ. മറ്റുള്ളവരുടെ സഹായമില്ലാതെ ഭക്ഷണം പോലുമുണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇവരുടെ വീട്ടിലേക്കെത്താൻ വഴിയുമില്ല എന്നതാണ് പ്രധാന പ്രശ്നം. പെൻഷൻ പണം ഉപയോഗിച്ചാണ് ഇത്രയും കാലം കഴിഞ്ഞത്.
എന്നാൽ, രണ്ട് പേർക്കും രോഗം പിടിപെട്ടതോടെ പെൻഷൻ തുക തികയാതെ വന്നു. കടം മേടിച്ചും പട്ടിണി കിടന്നും ജീവിതം തള്ളി നീക്കുകയാണെന്ന് അയൽവാസിയായ വീട്ടമ്മ പറയുന്നു. സുമനസ്സുകളുടെ സഹായം ഈ വൃദ്ധ ദമ്പതികൾക്ക് ആവശ്യമാണ്.
ഇവർക്ക് സഹായമെത്തിക്കാനായി കേരള ഗ്രാമീൺ ബാങ്ക് നീണ്ടുനോക്കി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Ac name: joseph mattapallil. kerala gramin bank. bank account no. 40489100004292. ifsc: klgb0040489. branch: neendunokki, kottiyoor. mobile no: 09539860466.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.