Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇ​നി...

ഇ​നി അ​പേ​ക്ഷി​ച്ച​യു​ട​ൻ വൈ​ദ്യു​തി

text_fields
bookmark_border
ഇ​നി അ​പേ​ക്ഷി​ച്ച​യു​ട​ൻ വൈ​ദ്യു​തി
cancel

ക​ണ്ണൂ​ർ: പു​തി​യ​താ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് അ​പേ​ക്ഷി​ച്ച ദി​വ​സം​ത​ന്നെ ക​ണ​ക്ഷ​ന്‍ ന​ല്‍കാ​ന്‍ വൈ​ദ്യു​തി വ​കു​പ്പ് ഒ​രു​ങ്ങു​ന്നു. നോ​ര്‍ത്ത് മ​ല​ബാ​ര്‍ ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ ഓ​ഫി​സി​നു കീ​ഴി​ലെ ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 108 സെ​ക്ഷ​ന്‍ ഓ​ഫി​സു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പാ​ക്കേ​ജ് ക​ണ​ക്ഷ​നെ​ന്ന പേ​രി​ല്‍ www.kseb.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ഓ​ണ്‍ലൈ​നാ​യി പാ​ക്കേ​ജ് ക​ണ​ക്ഷ​ന്‍ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​ത്താ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​തും പ​ണം അ​ട​ക്കേ​ണ്ട​തും. അ​പേ​ക്ഷ ഫീ​സും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച എ​സ്റ്റി​മേ​റ്റ് നി​ര​ക്കും ലോ​ഡി​ന് ആ​നു​പാ​തി​ക​മാ​യ ക​രു​ത​ല്‍ നി​ക്ഷേ​പ​വും ഒ​ന്നി​ച്ചു ഓ​ണ്‍ലൈ​നാ​യി അ​പ്പോ​ള്‍ ത​ന്നെ അ​ട​ക്കാം.

സ്ഥ​ലപ​രി​ശോ​ധ​ന ക​ഴി​യു​ന്ന​ത് വ​രെ കാ​ത്തു​നി​ല്‍ക്കേ​ണ്ട​തി​ല്ല. ഓ​ഫി​സി​ല്‍ നേ​രി​ട്ട് വ​രു​ന്ന അ​പേ​ക്ഷ​ക​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് പാ​ക്കേ​ജ് ക​ണ​ക്ഷ​ന്‍ വേ​ണ​മെ​ന്ന് അ​റി​യി​ക്ക​ണം. ഡി​മാ​ന്റ് ചെ​യ്യ​പ്പെ​ടു​ന്ന മേ​ല്‍ തു​ക​ക​ള്‍ കാ​ഷ് കൗ​ണ്ട​റി​ല്‍ അ​ട​ച്ചാ​ല്‍ മ​തി. പോ​സ്റ്റ​റി​ല്‍നി​ന്ന് 35മീ​റ്റ​ര്‍ വ​രെ​യു​ള്ള സ​ര്‍വി​സ് വ​യ​ര്‍ മാ​ത്രം മ​തി​യാ​കു​ന്ന ക​ണ​ക്ഷ​നു​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ക. 35 മീ​റ്റ​റി​ല്‍ കൂ​ടു​ത​ലു​ള്ള പോ​സ്റ്റ് വേ​ണ്ട ക​ണ​ക്ഷ​നു​ക​ള്‍, സ​ര്‍വി​സ് വ​യ​റി​നു സ​പ്പോ​ര്‍ട്ട് പോ​സ്റ്റ് വേ​ണ്ട​വ എ​ന്നി​വ പാ​ക്കേ​ജ് ക​ണ​ക്ഷ​നി​ല്‍ ഉ​ൾ​പ്പെ​ടു​ന്നി​ല്ല.

ബു​ധ​നാ​ഴ്ച മു​ത​ല്‍ പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​യ​താ​യി നോ​ര്‍ത്ത് മ​ല​ബാ​ര്‍ ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ ഹ​രീ​ശ​ന്‍ മൊ​ട്ട​മ്മ​ല്‍ അ​റി​യി​ച്ചു. റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച സ​മ​യ​ക്ര​മം പ്ര​കാ​രം അ​പേ​ക്ഷി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍വി​സ് ക​ണ​ക്ഷ​ന്‍ ന​ല്‍കി​യാ​ല്‍ മ​തി. അ​പേ​ക്ഷ ഫീ​സ് 50 രൂ​പ പ്ല​സ് 18ശ​ത​മാ​നം ജി.​എ​സ്.​ടി, എ​സ്റ്റി​മേ​റ്റ് കോ​സ്റ്റ് സിം​ഗി​ള്‍ ഫേ​സ് അ​ഞ്ച് കി​ലോ​വാ​ട്ട് 1914രൂ​പ പ്ല​സ് 18 ശ​ത​മാ​നം ജി.​എ​സ്.​ടി, ത്രീ ​ഫേ​സ് 10 കി​ലോ വാ​ട്ട് വ​രെ 4642 രൂ​പ പ്ല​സ് 18 ശ​ത​മാ​നം ജി.​എ​സ്.​ടി.

അ​പേ​ക്ഷ​കർ​ ‍ശ്ര​ദ്ധി​ക്കാ​ൻ

ക​ണ​ക്ഷ​ന്‍ ല​ഭി​ക്കേ​ണ്ട കെ​ട്ടി​ട​ത്തി​ന​ടു​ത്തു​ള്ള പോ​സ്റ്റി​ല്‍നി​ന്ന് മീ​റ്റ​ര്‍ സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥാ​ന​ത്തേ​ക്കു​ള്ള ദൂ​രം 35 മീ​റ്റ​ര്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. 35 മീ​റ്റ​റി​ല്‍ കൂ​ടു​ത​ലു​ള്ള​ത് 35 മീ​റ്റ​ര്‍ ആ​ണെ​ന്ന് കാ​ണി​ച്ചു അ​പേ​ക്ഷി​ച്ചാ​ല്‍ ക​ണ​ക്ഷ​ന്‍ ന​ല്‍കി​ല്ല.

അ​ത്ത​രം അ​പേ​ക്ഷ​ക​ളു​ടെ മു​ന്‍ഗ​ണ​ന ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. സ​ർ​വി​സ് വ​യ​ര്‍ മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം ക്രോ​സ് ചെ​യ്യു​ന്നെ​ങ്കി​ല്‍ അ​വ​രു​ടെ അ​നു​വാ​ദം മു​ന്‍കൂ​ട്ടി എ​ഴു​തി വാ​ങ്ങി​യ​തി​നു​ശേ​ഷം വേ​ണം പാ​ക്കേ​ജ് ഫീ​സ് അ​ട​ക്കാ​ന്‍. ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ, തി​രി​ച്ച​റി​യ​ല്‍ രേ​ഖ, ടെ​സ്റ്റ് റി​പ്പോ​ര്‍ട്ട് എ​ന്നി​വ ക​ണ​ക്ഷ​ന്‍ ന​ല്‍കാ​ന്‍ വ​രു​ന്ന കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​നു ന​ല്‍കേ​ണ്ട​താ​ണ്.

വ​യ​ര്‍മാ​ന്‍ ശ്ര​ദ്ധി​ക്കാ​ൻ

ഗാ​ര്‍ഹി​ക, വാ​ണി​ജ്യ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ക​ണ​ക്ഷ​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ വ​യ​റി​ങ് പ്ര​വൃ​ത്തി പ​രി​പൂ​ര്‍ണ​മാ​യും ചെ​യ്തി​രി​ക്ക​ണം. കാ​ര്‍ഷി​ക, നി​ര്‍മാ​ണ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വേ​ണ്ടി അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ നി​ര്‍മി​ക്കു​ന്ന ഷെ​ഡ്/കി​യോ​ക്സ് ഉ​റ​പ്പു​ള്ള​താ​യി​രി​ക്ക​ണം. മി​റ്റ​ര്‍ബോ​ക്സ് മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ​യും റീ​ഡി​ങ് എ​ടു​ക്കു​ന്ന​തു ത​ട​സ്സ​മി​ല്ലാ​തെ​യും സ്ഥാ​പി​ക്ക​ണം. പ്ര​വ​ര്‍ത്ത​ന ക്ഷ​മ​മാ​യ ആ​ർ.​സി.​സി.​ബി സ്ഥാ​പി​ച്ചി​രി​ക്ക​ണം. ക​ണ​ക്റ്റ​ഡ് ലോ​ഡ്, താ​രി​ഫ് എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. സ​ര്‍വി​സ് വ​യ​റി​നു നാ​ല് മീ​റ്റ​ര്‍ ഗ്രൗ​ണ്ട് ക്ലി​യ​റ​ന്‍സ് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ചെ​യ്യ​ണം. കോ​ണ്‍ട്രാ​ക്ട​റും സൂ​പ്പ​ര്‍വൈ​സ​റും വ​യ​ര്‍മാ​നും കൂ​ടി ഒ​പ്പി​ട്ട ടെ​സ്റ്റ് റി​പ്പോ​ര്‍ട്ട് അ​പേ​ക്ഷ​ക​നെ ഏ​ല്‍പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsElectricity
News Summary - Electricity as soon as requested
Next Story