പകർച്ചവ്യാധി; ജില്ലയിൽ സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതി
text_fieldsകണ്ണൂർ: പകർച്ചവ്യാധിക്കെതിരെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതിയുമായി ജില്ല ആരോഗ്യ വകുപ്പ്. തിങ്കളാഴ്ച നടന്ന ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് ജില്ല മെഡിക്കൽ ഓഫിസർ പദ്ധതി അവതരിപ്പിച്ചത്.
മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി ചെറുക്കുന്നതിനാണ് വിവിധ പഞ്ചായത്ത് -മുനിസിപ്പാലിറ്റികളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ആരോഗ്യജാഗ്രത പദ്ധതി ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി ഫീൽഡ്തലത്തിൽ വാട്ടർ സാമ്പ്ൾ കലക്ഷൻ, അതിന്റെ ട്രാൻസ്പോർട്ട്, അംഗീകൃത ഗവ. ലാബുകളിലെ ജല പരിശോധന, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യൽ, ഡെങ്കിപ്പനി -മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങൾക്കെതിരെയുള്ള ഉറവിട നശീകരണം, ഫോഗിങ് എന്നിവ നടത്തും. ഇതിന്റെ ഭാഗമായി വാർഡ്തലത്തിൽ ബോധവത്കരണ ക്ലാസുകൾ, പോസ്റ്റർ ലഘുലേഖ വിതരണം എന്നിവയും മറ്റു പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കും.
യോഗത്തിൽ പങ്കെടുത്ത മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.