ജനകീയാസൂത്രണത്തിന് സ്മാരകമൊരുക്കി ഏഴോം
text_fieldsകണ്ണൂർ: കേരളത്തിന്റെ വികസന മാതൃകയായ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ ഏഴോം പഞ്ചായത്തിൽ സ്മാരകം ഒരുങ്ങുന്നു. ഏഴോം രാജ്യത്തെ ആദ്യ ജനകീയ സമ്പൂർണ സാക്ഷരത ഗ്രാമമെന്ന നേട്ടം കൈവരിച്ചതിന്റെ സ്മാരകമായ അക്ഷരശിൽപം പഞ്ചായത്ത് സ്ക്വയറിൽ സ്ഥാപിക്കും. പഞ്ചായത്തിനു മുന്നിലുള്ള പരിമിതമായ സ്ഥലത്താണ് 14 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് സ്ക്വയർ ഒരുക്കിയത്. 1500 ചതുരശ്ര അടിയിലുള്ള ഇവിടം പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് മനോഹരമാക്കി. പഞ്ചായത്തിന്റെ പരിപാടികളുടെ വേദിയായും ഈ സ്ഥലം ഉപയോഗിക്കും. ശിൽപി ഉണ്ണികാനായി തീർത്ത അക്ഷരശിൽപമാണ് പ്രധാന ആകർഷണം. റാന്തൽ വെളിച്ചത്തിൽ വായിക്കുന്ന മുത്തശ്ശിയുടെ ശിൽപമാണ് ഒരുക്കിയത്.
1985ലാണ് അന്നത്തെ ഏഴോം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.പി. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഏഴോത്ത് സാക്ഷരത പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. രജത ജൂബിലി സ്മാരകമായ പഞ്ചായത്ത് സ്ക്വയറിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് ആറിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.