വ്യാജ സി.ബി.ഐ ഓഫിസർ ചമഞ്ഞ് 72കാരിയുടെ 1.65 കോടി തട്ടി
text_fieldsകണ്ണൂര്‍: വ്യാജ സി.ബി.ഐ ഓഫിസർ ചമഞ്ഞ് 72കാരിയുടെ 1.65 കോടി രൂപ തട്ടിയെടുത്തതായി പരാതി. സി.ബി.ഐ ഓഫിസറാണെന്നും നിങ്ങളുടെ പേരില്‍ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് കണ്ണൂര്‍ താവക്കരയിലെ 72കാരിയുടെ പണം തട്ടിയത്. ആദ്യം വാട്സ് ആപ് വഴി ക്രെഡിറ്റ് കാര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ ഹെഡ് എന്ന് പറഞ്ഞാണ് കോള്‍ വന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്നും ഇതിന് 86000 രൂപ അടക്കണമെന്നും പറഞ്ഞു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പണമടക്കാനില്ലെന്ന് മനസിലാക്കി. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്ന് വാട്സ് ആപ് വഴി സി.ബി.ഐ ഓഫിസറാണെന്ന് പരിചയപ്പെടുത്തി അടുത്ത ഫോണ്‍ കോള്‍ എത്തുകയായിരുന്നു.
ഈ മാസം 11 മുതല്‍ 17വരെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 1,65,83,200 തട്ടിയെടുക്കുകയായിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം നല്കിയ ശേഷം പിന്നീട് ആ നമ്പറില്‍ ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.