ലോക്കില്ലാതെ വ്യാജവാറ്റും മദ്യക്കടത്തും
text_fieldsകണ്ണൂർ: ലോക്ഡൗണിെൻറ മറവിൽ ജില്ലയിൽ വ്യാജവാറ്റും മദ്യക്കടത്തും വ്യാപകമാകുന്നു. സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടതാണ് വ്യാജവാറ്റും കടത്തും കൂടാൻ കാരണമായി എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
കർണാടക, മാഹി അതിർത്തികളിലൂടെയും ട്രെയിൻ മാർഗവുമാണ് കൂടുതലായും മദ്യക്കടത്ത്. ഇതേത്തുടർന്ന് എക്സൈസിെൻറ നേതൃത്വത്തിൽ കണ്ണൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം ട്രെയിൻ മാർഗം കണ്ണൂരിലെത്തിച്ച ഗോവൻ നിർമിത മദ്യം പിടികൂടിയിരുന്നു. അതേ ദിവസം തന്നെ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ തലശ്ശേരി റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് 19 കുപ്പി ഗോവൻ മദ്യം പിടികൂടിയിരുന്നു. ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യം. കർണ്ണാടക, മാഹി അതിർത്തികളിലൂടെയാണ് വാഹനങ്ങളിൽ കൂടുതലായും മദ്യം കടത്തുന്നത്. കർണ്ണാടകയിൽ നിന്ന് ഇരിട്ടി കൂട്ടുപുഴ വഴി വരുന്ന പച്ചക്കറി വാഹനങ്ങളിലടക്കം മദ്യം കടത്തുന്നത് വ്യാപകമായിരിക്കുകയാണ്.
വ്യാഴാഴ്ച ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് വാനിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. ഇതോടെ കേരള, കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ്, പൊലീസ് സംയുക്ത പരിശോധന കർശനമാക്കിയിരിക്കുകയാണ്. മാക്കൂട്ടംചുരം പാത വഴിയാണ് ഇത്തരത്തിലുള്ള മദ്യക്കടത്ത് കൂടുതലും. സംഭവത്തിൽ രണ്ടുപേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് പച്ചക്കറി കൊണ്ടുവന്ന ജീപ്പിൽനിന്ന് വൻതോതിൽ മദ്യം പിടികൂടിയിരുന്നു.
ജില്ലയിലെ മലയോര മേഖലയും വനപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് കൂടുതലായും നടക്കുന്നത്. ശ്രീകണ്ഠപുരം, ആലക്കോട്, ചന്ദനക്കാംപാറ, ചെറുപുഴ, മുഴക്കുന്ന്, കാഞ്ഞിരക്കൊല്ലി, തില്ലങ്കേരി, പെരിങ്ങോം, കാസർകോട്, -കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വ്യാജവാറ്റ് കൂടുതലായും നടക്കുന്നത്.
ഇത്തരം പ്രദേശങ്ങളിൽ പലപ്പോഴും പൊലീസിനും എക്സൈസിനും എത്തിപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. അഥവാ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുേമ്പാേഴക്കും പ്രതികൾ രക്ഷപ്പെടുകയാണ് പതിവ്. ഇത്തരം സംഭവങ്ങളിൽ വാഷ് പിടികൂടി നശിപ്പിക്കുക മാത്രമെ ഉദ്യോഗസ്ഥർക്ക് ചെയ്യാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.