കർഷക അവാർഡിൽ മനംനിറഞ്ഞ് കണ്ണൂർ
text_fieldsകണ്ണൂർ ജില്ലക്ക് ലഭിച്ച സംസ്ഥാനതല കർഷക അവാർഡുകൾ:
1. മികച്ച കർഷകൻ
2. മണ്ണുസംരക്ഷണ രംഗത്തെ മികച്ച കർഷകൻ
3. മികച്ച തേനീച്ച കർഷകൻ
4. മികച്ച കൃഷി അസിസ്റ്റൻറിനുള്ള രണ്ടാം സ്ഥാനം
5. വിദ്യാലയങ്ങളിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്ന
സ്ഥാപന മേധാവിക്കുള്ള മൂന്നാം സ്ഥാനം
6. മികച്ച െറസിഡൻറ്സ് അസോസിയേഷനുള്ള ഒന്നാം സ്ഥാനം
7. മികച്ച ട്രൈബൽ ക്ലസ്റ്ററിനുള്ള രണ്ടാം സ്ഥാനം
കണ്ണൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിെൻറ സംസ്ഥാനതല കർഷക അവാർഡിൽ മനംനിറഞ്ഞ് കണ്ണൂർ. ഏഴ് അവാർഡുകളാണ് ജില്ലക്കു ലഭിച്ചത്. തളിപ്പറമ്പ് ഉദയഗിരിയിലെ പരുവിലാങ്കൽ പി.ബി. അനീഷാണ് ഏറ്റവും മികച്ച കർഷകൻ.
ആലക്കോട് തേർത്തല്ലിയിലെ മണലിൽ ഹൗസിൽ ജോർജ് എം. മാത്യുവിന് മണ്ണുസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കർഷകനുള്ള ക്ഷോണി സംരക്ഷണ അവാർഡാണ് ലഭിച്ചത്. 25,000 രൂപയും സ്വർണമെഡൽ, ഫലകം, സർട്ടിഫിക്കറ്റ് എന്നിവയും അടങ്ങിയതാണ് അവാർഡ്. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് അഡ്മിനിട്രേറ്റിവ് ഒാഫിസറായി വിരമിച്ചശേഷമാണ് ഇദ്ദേഹം മണ്ണുസംരക്ഷണ രംഗത്ത് സജീവമായത്. സർവിസിലിരിക്കെ തന്നെ ഇൗ രംഗത്ത് പ്രവർത്തിച്ചിരുന്നു. എന്നാൽ, വിരമിച്ചശേഷം കഴിഞ്ഞ നാലുവർഷമായി ഇൗ രംഗത്തു മാത്രമാണ് ശ്രദ്ധപതിപ്പിക്കുന്നത്. സോയിൽ കൺസർവേഷൻ വകുപ്പിെൻറ സഹായത്തോടെ നേരേത്ത കയ്യാല പദ്ധതി നടപ്പാക്കിയിരുന്നു. കുടുംബപരമായ പറമ്പിലാണ് മണ്ണുസംരക്ഷണ പ്രവർത്തനം നടത്തുന്നത്. 400 തൊണ്ട് ഉപയോഗിച്ച് മഴക്കുഴിയിൽ വെള്ളം ശേഖരിച്ച് ശ്രദ്ധേയനായിരുന്നു. സിജി ജോർജാണ് ഭാര്യ. മാത്യു, റോസ്മിൻ, മെറിൻ എന്നിവർ മക്കളാണ്.
മികച്ച തേനീച്ചകർഷകനുള്ള അവാർഡിന് പയ്യാവൂരിലെ ഷാജു ജോസഫാണ് അർഹനായത്. 25 വർഷമായി തേനീച്ച വളർത്തൽ രംഗത്തെ സജീവസാന്നിധ്യമാണ്. 28 വർഷം മുമ്പ് ഏതാനും ചെറുപ്പക്കാർ ചേർന്ന് 10 തേനീച്ചപ്പെട്ടികൾ വെച്ച് തേനീച്ചവളർത്തൽ തുടങ്ങുകയായിരുന്നു. ആരംഭഘട്ടത്തിലുണ്ടായിരുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ച് ഏതാനും വർഷങ്ങൾകൊണ്ട് തേനീച്ചകളുടെ എണ്ണം 2500ലേക്ക് വളർന്നു. പ്രതിവർഷം സ്വന്തമായി 30,000 കിലോ തേൻ വരെ ഉൽപാദിപ്പിക്കുന്നുണ്ട്. 4000 മുതൽ 5000 വരെ തേനീച്ചകളെ വിഭജിച്ച് വിതരണം ചെയ്യുന്നു. പിന്നീട് തേനീച്ചവളർത്തൽ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന ഹോർട്ടികോർപ്പിെൻറ സഹായത്തോടെ പരിശീലനകേന്ദ്രവും ബീ ബ്രീഡിങ് സെൻററും സ്ഥാപിക്കുകയും ധാരാളം തേനീച്ച കോളനികൾ വിതരണം നടത്തുകയും ചെയ്തുവരുന്നു. കർഷകരുടെ തേൻ സംഭരിച്ച് വിപണനം നടത്താനായി മലബാർ ഹണി ആൻഡ് ഫുഡ്പാർക്ക് എന്ന പേരിൽ കമ്പനി രൂപവത്കരിച്ചു. ഇന്ന് ഈ കമ്പനി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അഗ്മാർക്ക് തേൻ വിപണനം നടത്തുന്ന സ്ഥാപനമാണ്. പ്രതിവർഷം നാലു ലക്ഷം കിലോ തേൻ വരെ കർഷകരിൽനിന്നു സംഭരിക്കുന്നു. ശാസ്ത്രീയമായ തേനീച്ചവളർത്തൽ എന്ന പുസ്തകം രചിച്ചു.
ഇക്കണോമിക്സിൽ ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബീനയാണ് ഭാര്യ. മക്കൾ: ജർമനിയിൽ ഗവേഷണ വിദ്യാർഥി മെൽവിൻ, ഡോ. േമഘ ഷാജു, മിഥില ഷാജു (ബംഗളൂരുവിൽ ബി.എസ്സി നഴ്സ്).
മികച്ച െറസിഡൻറ്സ് അസോസിയേഷനുള്ള 50,000 രൂപയുടെ ഒന്നാം സ്ഥാനം തേടിയെത്തിയ നിറവിലാണ് പയ്യന്നൂർ ഹരിത ഗ്രൂപ് അംഗങ്ങൾ. അഞ്ചു െറസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയാണിത്. പയ്യന്നൂർ കൃഷി വകുപ്പിെൻറയും പയ്യന്നൂർ നഗരസഭയുടെയും സഹകരണത്തോടെയാണ് പച്ചക്കറികൃഷി നടത്തുന്നത്.
പയ്യന്നൂർ മഹാദേവ ഗ്രാമത്തിലുള്ള പരേതനായ ഗോവിന്ദെൻറ ഒരേക്കറോളം വരുന്ന തരിശുഭൂമി കൃഷിയോഗ്യമാക്കിയാണ് പച്ചക്കറികൃഷി നടത്തിയത്. തക്കാളി, പച്ചമുളക്, വഴുതിന, പയർ, മത്തൻ, വെള്ളരി, പടവലം, പാവക്ക, ചീര തുടങ്ങി 19 ഇനങ്ങളാണ് ഇവർ കൃഷി ചെയ്യുന്നത്. 2019 ഡിസംബർ 14ന് സി. കൃഷ്ണൻ എം.എൽ.എയാണ് ഇവരുടെ പച്ചക്കറികൃഷി ഉദ്ഘാടനം ചെയ്തത്. രണ്ടാം വർഷത്തെ പച്ചക്കറികൃഷി പടോളി വയലിൽ അടുത്ത ദിവസമാണ് തുടങ്ങിയത്. രണ്ടാം വർഷംതന്നെ അവാർഡ് തേടിെയത്തിലെ ആഹ്ലാദത്തിലാണ് കൂട്ടായ്മയിൽ വരുന്ന തൊള്ളായിരത്തോളം അംഗങ്ങൾ. പി.എസ്. രാമനാഥൻ അയ്യർ പ്രസിഡൻറും എ. വിനയകുമാർ സെക്രട്ടറിയുമായ 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മികച്ച ട്രൈബൽ ക്ലസ്റ്ററിനുള്ള രണ്ടാം സ്ഥാനം ആറളം ഫാം ബ്ലോക്ക് 13െല മാതൃക വെജിറ്റബ്ൾ ക്ലസ്റ്ററിനാണ്.
വിദ്യാലയങ്ങളിൽ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്ഥാപനമോധാവികൾക്കുള്ള മൂന്നാം സ്ഥാനം അയ്യങ്കുന്ന് കച്ചേരിക്കടവ് സെൻറ് ജോർജ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് പി.ഡി. റോസമ്മക്കാണ്. മികച്ച രണ്ടാമത്തെ കൃഷി അസിസ്റ്റൻറ് ചെറുതാഴം കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് സുരേശൻ മലയൻ പോയിൽ കാനക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.