Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട് ബീച്ചിൽ...

മുഴപ്പിലങ്ങാട് ബീച്ചിൽ ഫെസ്റ്റ്; ജനങ്ങൾക്ക് യാത്രാദുരിതം

text_fields
bookmark_border
മുഴപ്പിലങ്ങാട് ബീച്ചിൽ ഫെസ്റ്റ്; ജനങ്ങൾക്ക് യാത്രാദുരിതം
cancel
camera_alt

മുഴപ്പിലങ്ങാട് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

മു​ഴ​പ്പി​ല​ങ്ങാ​ട്: ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ ഫെ​സ്റ്റ് മൂ​ലം ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ. വ​ൻ പ്ര​ച​ാര​ണ​ത്തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ ഫെ​സ്റ്റ് ന​ട​ത്തു​മ്പോ​ൾ ബീ​ച്ചി​ൽ ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യ റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്.

ബീ​ച്ചി​ൽ നി​ര​ന്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മ്പോ​ഴും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മെ​ല്ലാം സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രു​മാ​ണ് ദു​രി​ത​ത്തി​ലാ​വു​ന്ന​ത്. ബീ​ച്ചി​ലേ​ക്കു​ള്ള പ്ര​ധാ​ന​പാ​ത​യും ചെ​റു​റോ​ഡു​ക​ളു​മെ​ല്ലാം ഗ​താ​ഗ​ത​ക്കു​രി​ക്കി​ല​മ​രും. നി​ല​വി​ൽ ബീ​ച്ചി​ലെ​ത്താ​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളും ഇ​ടു​ങ്ങി​യ​താ​യ​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​ക്കു​ന്ന​ത്.

ഫെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​ന്ദ​ർ​ശ​ക​ർ വ​ലി​യ തോ​തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഇ​തു മൂ​ല​മു​ണ്ടാ​കു​ന്ന വാ​ഹ​ന​പ്പെ​രു​പ്പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ പോ​ലും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ന്ന​തോ​ടെ നി​ല​വി​ൽ വ​ന്ന ഒ​റ്റ​വ​രി സ​ർ​വി​സ് റോ​ഡ് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി. ബീ​ച്ചി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന റോ​ഡു​ക​ളും റെ​യി​ൽ​വേ ഗേ​റ്റ് ക​ട​ന്നാ​ണ് പോ​കു​ന്ന​ത്. റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ക്കു​ന്ന​തോ​ടെ സ​ർ​വി​സ് റോ​ഡും കു​രു​ക്കി​ലാ​വു​ക​യാ​ണ്. ഇ​ത് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് സ​ർ​വി​സ് റോ​ഡ് വ​ഴി പോ​കു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ളെ ഗ​താ​ഗ​ത കു​രു​ക്കി​ലാ​ക്കു​ക​യാ​ണ്. ഇ​ത​റി​ഞ്ഞി​ട്ടും എ​ട​ക്കാ​ട് പൊ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayKannur NewsTraffic JamMuzhappilangad Beach
News Summary - Fest at Muzhappilangad beach; Travel inconvenience for people
Next Story