റോഡരികിൽ മാലിന്യം തള്ളിയതിന് പിഴ
text_fieldsകണ്ണൂർ: താവക്കര റോഡരികിൽ മാലിന്യം തള്ളിയതിന് ഇൻസ്റ്റിറ്റ്യൂട്ടിന് തദ്ദേശവകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5,000 രൂപ പിഴ ചുമത്തി. താവക്കരയിലുള്ള ഫോൺടെക് എജുക്കേഷൻ എന്ന പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിനാണ് പിഴ ചുമത്തിയത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മാലിന്യം, പ്ലാസ്റ്റിക്, തെർമോകോൾ പാക്കിങ് മെറ്റീരിയലുകൾ എന്നിവ താവക്കര ആശീർവാദ് ആശുപത്രി റോഡരികിൽ തള്ളുകയായിരുന്നു. കണ്ടെത്തിയ ഉടൻ മാലിന്യം സ്ഥാപനത്തെക്കൊണ്ട് നീക്കം ചെയ്യിച്ചു. സ്ഥാപനത്തിന് മുനിസിപ്പൽ ആക്ട് പ്രകാരം പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് കോർപറേഷന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, സ്ക്വാഡ് ലീഡർ ഷെരീകുൽ അൻസാർ, നഗരസഭ ഹരിതകർമസേന അംഗങ്ങളായ കെ.വി. റീന, എസ്.വി. സുജിന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.