മാഹി ആശുപത്രി റോഡിലെ വീട്ടുപറമ്പിൽ തീപിടിത്തം; തൊട്ടടുത്ത് പടക്കക്കടയുള്ളത് പരിഭ്രാന്തിപടർത്തി
text_fieldsമാഹി: ആശുപത്രി റോഡിലെ വീട്ടുപറമ്പിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ തീപിടിത്തമുണ്ടായി. സംഭവം നാട്ടുകാരിൽ പരിഭ്രാന്തിപരത്തി. ഉണങ്ങിയ കരിയിലകൾക്കും മാലിന്യത്തിനും തീപടർന്നയുടനെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാഹി ഫയർഫോഴ്സ് യൂനിറ്റ് എത്തി തീയണച്ചു.
തൊട്ടടുത്ത് ആശുപത്രി റോഡിൽതന്നെ പടക്കക്കടയുള്ളതിനാലാണ് ജനങ്ങൾ പരിഭ്രാന്തരായത്. പറമ്പിൽ വീടുണ്ടെങ്കിലും ആൾത്താമസമില്ലായിരുന്നു. വീട്ടിലേക്കും പടക്കപ്പീടികയുടെ ഭാഗത്തേക്കും തീപടരുന്നതിന് മുമ്പ് അണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊട്ടടുത്ത് മെയിൻ റോഡിൽ മദ്യക്കടകളും തുണിക്കടകളുമൊക്കെയുള്ള ഭാഗമാണ്.
ഇൻചാർജ് ലീഡിങ് ഫയർമാൻ വി.പി. ബിജുവിന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ സി. സിറോഷ്, പി.വി. വിജേഷ്, സനൂപ് വളവിൽ, ഡ്രൈവർ ശിവജ്ഞാനഗുരു എന്നിവരടങ്ങിയ സംഘമെത്തിയാണ് തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.