ആയിക്കര കടപ്പുറത്ത് തീപിടിത്തം
text_fieldsകണ്ണൂർ: ആയിക്കര കടപ്പുറത്ത് വൻ തീപിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.
മത്സ്യം സൂക്ഷിക്കുന്ന ഉപയോഗശ്യൂനമായ തെർമോകോൾ പെട്ടികൾക്കാണ് തീപിടിച്ചത്. കൂട്ടിയിട്ട നൂറുകണക്കിന് പെട്ടികൾക്ക് തീപിടിച്ചത് വൻതോതിൽ ഇരുട്ടുമൂടുന്ന തരത്തിൽ പുകപടലങ്ങളുയർത്തി. കൂടാതെ തീ പെെട്ടന്ന് പടർന്നതും തീരദേശവാസികളിൽ ഭീതിയുളവാക്കി.
കണ്ണൂരിൽ നിന്നുള്ള ഒരു യൂനിറ്റ് ഫയർഫോഴ്സ് അംഗങ്ങൾ ഒരു മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയാണ് തീയണച്ചത്. അപകടത്തിൽ ആളപായമില്ല.
തീയണച്ചതിന് ശേഷവും അന്തരീക്ഷത്തിൽ മിനിറ്റുകളോളം പുകപടലം തങ്ങിനിന്നത് ആശങ്ക പടർത്തി.
രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഒാഫിസർ കെ. പുരുഷോത്തമൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഒാഫിസർ എ. കുഞ്ഞിക്കണ്ണൻ, ഫയർ ആൻഡ് റസ്ക്യൂ ഒാഫിസർ സുനീഷ്, ഫയർ ആൻഡ് റസ്ക്യൂ ഒാഫിസർ നിതീഷ് എന്നിവർ നേതൃത്വം നൽകി.fire
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.