മാഹിയിൽ തീപിടിത്തം; രക്ഷകരായി പെട്രോൾ പമ്പ് ജീവനക്കാർ
text_fieldsമാഹി: പാറക്കലിൽ പെട്രോൾ പമ്പിന് സമീപത്തെ വൈദ്യുതി ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ തീപിടിത്തം. ഇലക്ട്രിക് മീറ്റർ ബോക്സിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് എതിർവശത്തെ കടക്കാർ ഉടനെ പാറക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലും പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. പമ്പ് മാനേജർ വിനുവിന്റെയും ഡ്രൈവർ ഷിബുവിന്റെയും ജീവനക്കാരനായ പ്രശാന്തിന്റെയും നേതൃത്വത്തിൽ പമ്പിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്വിഷർ എടുത്ത് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി തീയണക്കുകയായിരുന്നു.
100 മീറ്റർ പരിധിയിൽ വിദേശ മദ്യശാല, പെയിൻറ് കട, കടൽ തൊഴിലാളികൾ ബോട്ടിന് ഉപയോഗിക്കുന്ന കെമിക്കൽ വസ്തുക്കളുടെ കട എന്നിവക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായ കട. വെള്ളിയാഴ്ച രാത്രി ഏഴോടെ കടയിലെ മെയിൻ സ്വിച്ചിൽനിന്ന് പുക ഉയരുന്നതാണ് ശ്രദ്ധയിൽപെട്ടത്. ഉടൻ മാഹിയിലെ വൈദ്യുതി വകുപ്പ് ലൈൻമാൻ പ്രദീപൻ തൂണിൽ കയറി വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഫയർ സർവിസ് എത്തുന്നതിന് മുമ്പ് നാട്ടുകാരുടെയും പെട്രോൾ പമ്പ് ജീവനക്കാരുടെയും ശ്രമത്തിൽ തീയണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.