അഞ്ച് ബോട്ടുകൾ ഒഴുകിപ്പോയി; രണ്ടെണ്ണം തകർന്നു, ഒന്ന് കാണാനില്ല
text_fieldsഅഴീക്കൽ: കനത്തമഴയിലും കാറ്റിലും അഴീക്കലിലെ സ്വകാര്യ ബോട്ട് അറ്റകുറ്റപ്പണി യാർഡിൽനിന്ന് അഞ്ചു മീൻപിടുത്ത ബോട്ടുകൾ ഒഴുകിപ്പോയി. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
ഏച്ചൂരിലെ സന്തോഷ്, അഴീക്കലിലെ ലതീഷ് എന്നിവർ പങ്കാളികളായ ചന്ദനശ്രീ, കണ്ണൂർ അണ്ടത്തോട് ഇ.പി. റസാക്കിെൻറ ഉടമസ്ഥതയിലുള്ള റഫാദ്, ഫാത്തിമ, റസീൽ, മറ്റൊരാളുടെ ദീർഘദൂര കുളച്ചൽ വലിയ േബാട്ടായ സ്റ്റാർ ഓഫ് ഗോഡ് എന്നിവയാണ് ഒഴുകിയത്. ഇതിൽ സ്റ്റാർ ഓഫ് ഗോഡിൽ ബംഗാളികളായ തൊഴിലാളികൾ ഉണ്ടായിരുന്നതിനാൽ ബോട്ട് ഒഴുകുന്നത് കണ്ട് ഉടൻ കരയിലേക്കടുപ്പിച്ചു.
ചന്ദനശ്രീ ബോട്ട് കടലിൽ ഒലിച്ചുപോയി. കണ്ടെത്താൻ മൈറൻ എൻഫോഴ്സ്മെൻറും കോസ്റ്റ് ഗാർഡും അവരുടെ ബോട്ടിൽ തിരച്ചിൽ നടത്തിവരുകയാണ്. റഫാദ്, ഫാത്തിമ ബോട്ടുകൾ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച പുലർച്ച അഞ്ചോടെ തകർന്ന നിലയിൽ കണ്ടെത്തി കരക്കെത്തിച്ചു. റസാക്കിെൻറ 'റസീൽ' ബോട്ട് അഴിമുഖത്തിനടുത്ത് പാറക്കെട്ടിൽ കുടുങ്ങിയനിലയിലാണ്. വല, മറ്റു പകരണങ്ങളടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.