കാർഷിക മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: കാർഷിക മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവെൻഷൻ സെന്ററിൽ കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ മുന്നോട്ടുവെച്ച 51 ഇന പരിപാടി പ്രാവർത്തികമാക്കിയാണ് അഞ്ച് ലക്ഷം തൊഴിൽ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷിക വിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം ചെയ്യും. കൃഷിക്കാരുടെ വരുമാനത്തിൽ അമ്പത് ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധി പി. ബാലനെ മന്ത്രി പ്രസാദ് ആദരിച്ചു. റിഫർവാനുകളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. കൃഷിക്കൂട്ട സംഗമവും ഘോഷയാത്രയും നടന്നു. പിണറായി ജങ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ മന്ത്രി പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കലക്ടർ എസ്. ചന്ദ്രശേഖർ, കർഷകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ കൃഷി ദർശന്റെ ഭാഗമായുള്ള അവാർഡ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.